ആധാറിലെ ഫോണ്‍ നമ്പര്‍ മാറിയിട്ടുണ്ടോ? പ്രധാന സേവനങ്ങള്‍ തടസ്സപ്പെടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്!
ആധാറിലെ ഫോണ്‍ നമ്പര്‍ മാറിയിട്ടുണ്ടോ? പ്രധാന സേവനങ്ങള്‍ തടസ്സപ്പെടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്!
മൊബൈല്‍ നമ്പര്‍ മാറിയിട്ടും ആധാര്‍ രേഖകളില്‍ അത് അപ്ഡേറ്റ് ചെയ്യാത്തവര്‍ക്ക് പലവിധ സേവനങ്ങളും തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒടിപി പരിശോധന ആവശ്യമുള്ള ഡിജിറ്റല്‍ ബാങ്കിംഗ്, ആദായനികുതി റിട്ടേണ്‍ ഇ-വെരിഫിക്കേഷന്‍, വിവിധ ഓണ്‍ലൈന്‍ ആധാര്‍ സേവനങ്ങള്‍ എന്നിവയെയാണ് ഇത് പ്രധാനമായും ബാധിക്കുക.
പഴയ നമ്പര്‍ ഉപയോഗിക്കാന്‍ കഴിയാത്തവരും ഇതുവരെ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാത്തവരും ഉടന്‍ തന്നെ വിവരങ്ങള്‍ പുതുക്കേണ്ടതാണ്. ആധാര്‍ ആപ്പ് വഴിയോ അല്ലെങ്കില്‍ അടുത്തുള്ള ആധാര്‍ സേവാ കേന്ദ്രം വഴിയോ വളരെ എളുപ്പത്തില്‍ പുതിയ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ സാധിക്കുന്നതാണ്.
ആധാര്‍ ആപ്പ് തുറന്ന് 'Update Mobile Number' എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് പുതിയ നമ്പര്‍ നല്‍കി ഒടിപി വഴി ഇത് അപ്ഡേറ്റ് ചെയ്യാവുന്നതാണ്. നേരിട്ട് ചെയ്യുവാന്‍ താല്പര്യമുള്ളവര്‍ക്ക് അടുത്തുള്ള അംഗീകൃത എന്റോള്‍മെന്റ് സെന്റര്‍ സന്ദര്‍ശിച്ചും ഈ സേവനം പ്രയോജനപ്പെടുത്താം.