ചരിത്രപരമായ റെക്കോര്‍ഡ്: 80 പേര്‍ കത്തോലിക്കാ സഭയില്‍ ചേരാനൊരുങ്ങുന്നുവെന്ന് ഹാര്‍വാര്‍ഡ് ചാപ്ലയിന്‍

 
pope



അമേരിക്ക: ഈ വര്‍ഷം അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഏകദേശം 80 പേര്‍ കത്തോലിക്കാ സഭയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നു. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയും ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന സംഖ്യയുമാണ്.

''ഞങ്ങളുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ കത്തോലിക്കാ വിശ്വാസത്തിലേക്ക് കടന്നുവരുന്ന വര്‍ഷമാണിത്. ഈ വര്‍ഷം ഏകദേശം 80 ഓളം ആളുകള്‍ സഭയിലേക്ക് വരും. അതിനാല്‍ ഇവിടെ വളരെ ആവേശകരമായ ഒന്നാണ് നടക്കുന്നത്,'' സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ഥികളുടെ കത്തോലിക്കാ ചാപ്ലയിനായ ഫ്രെഡറിക് നഥാനിയേല്‍ സാണ്ടേഴ്‌സ് പറഞ്ഞു.


അതേസമയം, ഹാര്‍വാര്‍ഡ് കത്തോലിക്കാ സെന്ററിലും അതിനോട് അനുബന്ധിച്ചുള്ള സെന്റ് പോള്‍സ് ഇടവകയിലും 80 പേര്‍ സഭയില്‍ ചേരാന്‍ ആഗ്രഹിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ദി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുമായി ഈ കണക്കുകള്‍ ഒത്തുപോകുന്നു. ഈ സംഖ്യ മുന്‍വര്‍ഷത്തേക്കാള്‍ ഇരട്ടിയാണെന്ന് പത്രം കുറിച്ചു.

അമേരിക്കയുടെ 250-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി രൂപീകരിച്ച 'ദി ഗ്രേറ്റ് അമേരിക്കന്‍ റോഡ് ട്രിപ്പ്' എന്ന പരിപാടിക്കിടെയാണ് ഫാദര്‍ സാണ്ടേഴ്‌സ് ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

 ഈ പരിപാടിയില്‍ ഒരു കുടുംബം അമേരിക്കയിലുടനീളം യാത്ര ചെയ്യുകയും, അവരുടെ മകള്‍ പലോമ ഹാര്‍വാര്‍ഡ് ഉള്‍പ്പെടെയുള്ള സര്‍വകലാശാലകള്‍ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയും ചെയ്യുന്നു.

ദി വാള്‍ സ്ട്രീറ്റ് ജേര്‍ണലും ഈ വളര്‍ച്ച എടുത്തു കാണിച്ചിരുന്നു. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞായറാഴ്ചകളിലെ കുര്‍ബാനയില്‍ 200 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തിരുന്നിടത്ത് ഇപ്പോള്‍ ശരാശരി 300 ഓളം വിദ്യാര്‍ഥികള്‍ എത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Tags

Share this story

From Around the Web