സ്‌പോര്‍ട്‌സ് ഇഞ്ചുറി തടയുന്നതിനുള്ള അര്‍ദ്ധദിന ബോധവത്കരണ - പരിശീലന പരിപാടി ബിലീവേഴ്‌സ് ആശുപത്രിയില്‍ നടന്നു

​​​​​​​

 
DR LISANIOUS


തിരുവല്ല : ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രി ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌പോര്‍ട്‌സ് ഇഞ്ചുറി തടയുന്നതിനുള്ള അര്‍ദ്ധദിന ബോധവത്കരണ - പരിശീലന പരിപാടി നടന്നു. 

ജാര്‍ഖണ്ഡ് രഞ്ജി ക്രിക്കറ്റ് ടീം ഫിസിയോതെറാപ്പി മേധാവിയും അണ്ടര്‍ 19 , അണ്ടര്‍ 23 ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ഫിസിയോതെറാപ്പി മേധാവിയും ആയ ശ്രീ ജോണ്‍ ലൈസാനിയസ് ഡാനിയല്‍ പരിശീലകനായി എത്തിയ പരിപാടിയില്‍ പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ തുടങ്ങി വിവിധ ജില്ലകളിലെ വിവിധ സ്‌കൂളുകളില്‍ നിന്നും കോളജുകളില്‍ നിന്നും എത്തിയ കായിക അധ്യാപകരും കായിക താരങ്ങളും സ്‌പോര്‍ട്‌സ് കോച്ചുകളും ഫിസിയോതെറാപ്പിസ്റ്റുകളും പങ്കെടുത്തു. 

DR2
ബിലീവേഴ്‌സ് ആശുപത്രി ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗം മേധാവി ഡോ തോമസ് മാത്യുവിന്റെ നേതൃത്വത്തിലാണ് പ്രസ്തുത ബോധവത്കരണ- പരിശീലന പരിപാടി സംഘടിപ്പിച്ചത്. എഴുപതോളം പേര്‍ പങ്കെടുത്ത പരിപാടിയില്‍ സ്‌പോര്‍ട്‌സ് ഇഞ്ചുറി വരാതിരിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്നതിനേക്കുറിച്ചായിരുന്നു പ്രധാനമായും ചര്‍ച്ച ചെയ്യപ്പെട്ടത്. 

കായിക താരങ്ങള്‍ക്കും പരിശീലകര്‍ക്കും ബോധവത്കരണവും പരിശീലനവും നല്‍കിയതിലൂടെ സ്‌പോര്‍ട്‌സ് റീഹാബിലിറ്റേഷനില്‍ വലിയൊരു ചുവടുവെപ്പാണ് ബിലീവേഴ്‌സ് ആശുപത്രി നടത്തിയിരിക്കുന്നത്.

Tags

Share this story

From Around the Web