കാനഡക്കാരിൽ പകുതിയും രാജ്യത്തിനായി പോരാടാൻ തയ്യാർ ; താല്പര്യം കാട്ടാതെ യുവാക്കൾ
Jul 12, 2025, 13:43 IST

ഓട്ടവ: സായുധ സംഘട്ടനം ഉണ്ടായാല്‍, തങ്ങളുടെ രാജ്യത്തിനുവേണ്ടി പോരാടാന്‍ പകുതിയോളം കാനഡക്കാരും തയ്യാറാണെന്ന് പുതിയ സര്‍വേ റിപ്പോര്‍ട്ട്, ആംഗസ് റീഡ് നടത്തിയ സമീപകാല സര്‍വേയിലാണ് 49 ശതമാനം കാനഡക്കാരും തങ്ങളുടെ രാജ്യത്തിനുവേണ്ടി പോരാടാന്‍ തയ്യാറാണെന്ന് പ്രതികരിച്ചത്.
അന്‍പത്തിനാല് വയസ്സിന് മുകളിലുള്ളവരാണ് സേനയില്‍ ചേരാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നതെന്ന് സര്‍വേയില്‍ കണ്ടെത്തി. 18 നും 34 വയസ്സിനും ഇടയിലുള്ളവരില്‍ 36 ശതമാനം പേരും സേനയില്‍ ചേരാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു.
അതേസമയം 34 ശതമാനം പേര്‍ സംഘര്‍ഷ കാരണങ്ങളോട് യോജിച്ചാല്‍ മാത്രമേ പോരാടൂകയുള്ളുയെന്ന് പ്രതികരിച്ചതായി സര്‍വേ സൂചിപ്പിക്കുന്നു.