ഹെയ്തിയില്‍ കുട്ടികള്‍ വിചാരണയോ നീതിയോ ഇല്ലാതെ വര്‍ഷങ്ങളോളം ജയിലില്‍: ആശങ്കയില്‍ ഐക്യരാഷ്ട്രസഭ

 
Un


കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ കോടതിയിലോ ന്യായാധിപന് മുന്നിലോ ഹാജരാക്കപ്പെടാതെ വര്‍ഷങ്ങളോളം ജയിലില്‍ കഴിയുന്നതായി ഐക്യരാഷ്ട്രസഭ വെളിപ്പെടുത്തി. 

ജൂലൈ 20 ന് നടന്ന യു.എന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തിലാണ് അക്രമബാധിതമായ ഹെയ്തിയിലെ കുട്ടികളുടെ ദാരുണാവസ്ഥയെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ആയുധമേന്തിയ സംഘര്‍ഷങ്ങളിലും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളിലും പ്രതികരിക്കവെ, ചില കുട്ടികള്‍ എട്ട് വര്‍ഷത്തോളമായി വിചാരണ പോലും നേരിടാതെ തടവില്‍ കഴിയുകയാണെന്ന് 'കുട്ടികളും ആയുധമേന്തിയ സംഘര്‍ഷങ്ങളും' സംബന്ധിച്ച യു.എന്‍ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധി വനേസ ഫ്രേസിയര്‍ വ്യക്തമാക്കി.


കുട്ടികള്‍ക്കായി നീക്കിവച്ചിട്ടുള്ള തടവറകളില്‍ അതിരൂക്ഷമായ ജനത്തിരക്ക് നേരിടുകയാണ്. ഇവയില്‍ ഭൂരിഭാഗവും മുതിര്‍ന്ന കുറ്റവാളികളാണ് തടവില്‍ കഴിയുന്നത്. ആയുധമേന്തിയ ഗാംങ്ങുകളില്‍ പെട്ടുപോയ കുട്ടികളെ കുറ്റവാളികളായല്ല, മറിച്ച് ഇരകളായി കണക്കാക്കി അവരെ മോചിപ്പിക്കാനും പുനരധിവസിപ്പിക്കാനുമുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് വനേസ ഫ്രേസിയര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ വര്‍ഷം മാത്രം ഹെയ്തിയില്‍ കുട്ടികള്‍ക്ക് നേരെ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ലൈംഗിക അതിക്രമങ്ങള്‍, ഗാംങ്ങുകളിലേക്ക് നിര്‍ബന്ധിതമായി റിക്രൂട്ട് ചെയ്യല്‍ തുടങ്ങിയ 2,088 കടുത്ത അതിക്രമങ്ങള്‍ നടന്നതായി യു.എന്‍ സ്ഥിരീകരിച്ചു. തെരുവ് ഗാംങ്ങുകളും ഹെയ്തി പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിലും, ഡ്രോണ്‍ ആക്രമണങ്ങളിലും പെട്ടാണ് ഭൂരിഭാഗം കുട്ടികളും കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്നത്. കുട്ടികളെ ഗാംങ്ങുകളിലേക്ക് ആകര്‍ഷിക്കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയുമെന്ന് യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ യു.എസ് പ്രതിനിധി മൈക്ക് വാള്‍ട്‌സ് പറഞ്ഞു.

Tags

Share this story

From Around the Web