'അമേരിക്കൻ പൗരന്മാരെ ഒഴിവാക്കി എച്ച്1ബി വിസക്കാരെ നിയമിക്കുന്നു' ; ടെസ്ലക്കെതിരെ നിയമനടപടിക്കൊരുങ്ങി യുഎസ് പൗരന്മാർ

 
musk

എച്ച്-1ബി വിസയുള്ള വിദേശ ജീവനക്കാരെ മാത്രം നിയമിച്ചുകൊണ്ട് അമേരിക്കൻ പൗരന്മാരോട് വിവേചനം കാണിക്കുന്നു എന്നാരോപിച്ച് ഇലോൺ മസ്കിന്റെ ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്ലക്കെതിരെ രണ്ട് അമേരിക്കൻ പൗരന്മാർ നിയമനടപടിക്ക് ഒരുങ്ങുന്നു.

ടെസ്ല ഫെഡറൽ സിവിൽ റൈറ്റ്സ് നിയമങ്ങൾ ലംഘിച്ചുവെന്നാണ് ഇവര പ്രധാന ആരോപണം. സോഫ്റ്റ്വെയർ എഞ്ചിനീയറായ സ്കോട്ട് ടൗബും, ഹ്യൂമൻ റിസോഴ്സ് സ്പെഷ്യലിസ്റ്റായ സോഫിയ ബ്രാൻഡറുമാണ് സാൻ ഫ്രാൻസിസ്കോയിലെ ഫെഡറൽ കോടതിയിൽ പരാതി നൽകിയത്.

കുറഞ്ഞ വേതനത്തിൽ കൂടുതൽ ജോലി ചെയ്യിക്കുന്നതിനായി ടെസ്ല മനഃപൂർവ്വം എച്ച്-1ബി വിസയുള്ളവരെ നിയമിക്കുന്നുവെന്നും, ഇത് അമേരിക്കൻ പൗരന്മാരുടെ തൊഴിലവസരങ്ങളെ ഇല്ലാതാക്കുന്നുവെന്നും പരാതിയിൽ പറയുന്നു.

തങ്ങൾക്ക് എംപ്ലോയ്മെന്റ് സ്പോൺസർഷിപ്പ് ആവശ്യമില്ലാത്തതിനാൽ ടെസ്ല തങ്ങളെ നിയമിച്ചില്ലെന്ന് ടൗബും ബ്രാൻഡറും ആരോപിക്കുന്നു. എച്ച്-1ബി വിസയുള്ളവർക്ക് മാത്രമുള്ള ജോലിയാണെന്ന് പറഞ്ഞ് തനിക്ക് ആദ്യം ത നിഷേധിച്ചുവെന്ന് സ്കോ പറഞ്ഞു.

പിന്നീട് മറ്റൊരു ജോലിക്ക് അപേക്ഷിച്ചപ്പോൾ അഭിമുഖത്തിൽനിന്ന് പോലും ഒഴിവാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ ടെസ്ലയിൽ കരാർ ജീവനക്കാരിയായി ജോലി ചെയ്തിരുന്ന സോഫിയ ബ്രാൻഡർ, മുൻപരിചയമുണ്ടായിട്ടും തനിക്ക് അഭിമുഖം നിഷേധിച്ചുവെന്നും ആരോപിക്കുന്നു.

വിസ തൊഴിലാളികൾ അമേരിക്കയിലെ തൊഴിൽ വിപണിയിലെ ഒരു ചെറിയ ശതമാനം മാത്രമാണെങ്കിലും, ടെസ്ല അമേരിക്കൻ പൗരന്മാരെക്കാൾ കൂടുതൽ ഇവരെയാണ് നിയമിക്കുന്നതെന്നും, ഇത് വേതന മോഷണത്തിന് തുല്യമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

2024-ൽ ഏകദേശം 1,355 വിസ തൊഴിലാളികളെ നിയമിക്കുകയും 6,000-ത്തിലധികം അമേരിക്കൻ പൗരന്മാരായ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ടെന്നും പരാതിക്കാർ പറയുന്നു.

ഈ വിഷയത്തിൽ, ടെസ്ലയിൽ ജോലിക്ക് അപേക്ഷിച്ച് നിയമനം ലഭിക്കാതെ പോയ എല്ലാ അമേരിക്കൻ പൗരന്മാർക്കും പിരിച്ചുവിട്ട ജീവനക്കാർക്കും നഷ്ടപരിഹാരം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. എച്ച്-1ബി വിസ നിർണായകമാണെന്ന് ഇലോൺ മസ്ക് നേരത്തെ എക്സിൽ പോസ്റ്റ് ചെയ്തിരുന്നു.

Tags

Share this story

From Around the Web