എച്ച് 1ബി വിസ മാറ്റം ഇന്ത്യക്കാര്‍ക്കു തിരിച്ചടിയായേക്കും

 
us visa

വാഷിങ്ടണ്‍: എച്ച് 1ബി വിസ നിയമങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ട്രംപ് ഭരണകൂടം. വിസ യോഗ്യത കര്‍ക്കശമാക്കാനും വ്യവസ്ഥകള്‍ നിര്‍ബന്ധമാക്കാനും വിസ അനുവദിക്കുന്ന രീതിയില്‍ മാറ്റം വരുത്താനും സാധ്യതകള്‍. ഡിസംബര്‍ 2025ല്‍ പുതിയ വ്യവസ്ഥകള്‍ നിലവില്‍ വരാന്‍ സാധ്യതയുണ്ട്.

പുതിയ നിര്‍ദേശമനുസരിച്ച്, എച്ച് 1ബി വിസ ക്വോട്ടയില്‍ നിന്ന് ഒഴിവാക്കാനുള്ള മാനദണ്ഡങ്ങള്‍ പരിഷ്കരിക്കും. കൂടാതെ, മൂന്നാം കക്ഷി നിയമനങ്ങള്‍ക്ക് കര്‍ശനമായ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുകയും നിയമങ്ങള്‍ മുമ്പ് ലംഘിച്ച തൊഴിലുടമകളെ കൂടുതല്‍ കര്‍ശനമായി നിരീക്ഷിക്കുകയും ചെയ്യും.

നിലവില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജോലികള്‍ക്ക് പ്രതിവര്‍ഷം 85,000 വിസ ക്വാട്ടയില്‍ നിന്ന് ഇളവുണ്ട്.

വിസ കാലാവധി നീട്ടാനോ തൊഴിലുടമയെ മാറ്റാനോ അപേക്ഷിക്കുന്നവര്‍ക്കും ഇളവുകള്‍ ലഭിക്കുന്നുണ്ട്. പുതിയ നിയമങ്ങള്‍ ഈ ഇളവുകളില്‍ മാറ്റങ്ങള്‍ വരുത്തിയേക്കാം.

മുന്‍ ട്രംപ് ഭരണകൂടത്തിന്‍റെ കീഴില്‍ യുഎസ് സിഐ എസില്‍ (ഡടഇകട) നിന്നുള്ള ഒരു പോളിസി മെമ്മോ പ്രകാരം മൂന്നാം കക്ഷി സൈറ്റുകളില്‍ എച്ച് വണ്‍ ബി തൊഴിലാളികളെ നിയമിക്കുന്ന തൊഴിലുടമകള്‍ക്ക് വിശദമായ കരാറുകളും യാത്രാ വിവരങ്ങളും സമര്‍പ്പിക്കേണ്ടി വന്നിരുന്നു. ഇത് അംഗീകാരത്തിനുള്ള സമയം കുറയ്ക്കുകയും അപേക്ഷകള്‍ തള്ളിക്കളയുന്നതിനും തെളിവുകള്‍ ആവശ്യപ്പെടുന്നതിനും കാരണമാകുകയും ചെയ്തു.

പിന്നീട് കോടതി ഈ മെമ്മോയുടെ ചില ഭാഗങ്ങള്‍ റദ്ദാക്കുകയും യുഎസ് സിഐഎസ് അത് പിന്‍വലിക്കുകയും ചെയ്തു. കോടതിയില്‍ ചോദ്യം ചെയ്യപ്പെടാതിരിക്കാന്‍ ഈ കര്‍ശനമായ മൂന്നാം കക്ഷി നിയമന നിയമങ്ങള്‍ ഔദ്യോഗികമാക്കാനാണ് ഇപ്പോള്‍ ട്രംപ് ഭരണകൂടം പുതിയ നിര്‍ദേശത്തിലൂടെ ഉന്നം വയ്ക്കുന്നത്.

എച്ച് വണ്‍ ബി വിസകളുടെ പ്രധാന ഗുണഭോക്താക്കള്‍ ഇന്ത്യക്കാരായതിനാല്‍ ഈ മാറ്റങ്ങള്‍ അവരെ കാര്യമായി ബാധിച്ചേക്കാം. പുതിയ മാറ്റങ്ങള്‍ ഉയര്‍ന്ന ശമ്പളമുള്ള തൊഴിലാളികള്‍ക്ക് എച്ച് വണ്‍ ബി വിസയില്‍ മികച്ച അവസരം നല്‍കിയേക്കാം. എന്നാല്‍ പഠിച്ചിറങ്ങിയ ബിരുദധാരികളായ യുവ തലമുറയ്ക്ക് ഇത് പ്രതികൂലമായേക്കാം.

Tags

Share this story

From Around the Web