ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം: രാജ്യ തലസ്ഥാനം ഇന്നും പ്രക്ഷുബ്ധമാകും, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് പ്രതിപക്ഷ മാര്‍ച്ച്

 
GYNASH



ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തില്‍ രാജ്യ തലസ്ഥാനം ഇന്നും പ്രക്ഷുബ്ധമാകും. പ്രതിപക്ഷ എംപിമാര്‍ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തും. ആം ആദ്മി പാര്‍ട്ടിയെയും ഡിഎംകെയെയും ബിജെഡിയെയും മാര്‍ച്ചിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വിവിധ വിദ്യാര്‍ഥി യുവജന സംഘടനകളും ഇന്ന് ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിക്കും.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് NSUI ജന്തര്‍ മന്തറിലേക്ക് ഇന്നലെ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. പ്രതീകാത്മകമായി മൃതദേഹങ്ങളായി കിടന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ജനാധിപത്യ പരമായി പ്രതിഷേധിക്കുന്നതിനിടയില്‍ ആണ് പോലീസ് നടപടി എന്ന് NSUI പ്രവര്‍ത്തകര്‍ ആരോപിച്ചു.

രാജ്യ വ്യാപക പ്രതിഷേധത്തിന് തുടക്കമിടാനാണ് കോണ്‍ഗ്രസ് തീരുാമനം. ശനിയാഴ്ച മുതല്‍ വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ആരംഭിക്കും. നവംബര്‍ 1 ന് ഡല്‍ഹി രാം ലീലാ മൈതാനത്ത് മഹാറാലി സംഘടിപ്പി്കകും. അതേസമയം ഗ്യാനേഷ് കുമാറിന് എതിരായ കേരളത്തിലെ വിജിലന്‍സ് കേസുകളുടെ തുടര്‍ അന്വേഷണം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശപ്രകാരം എന്ന് കെ സി വേണുഗോപാല്‍ എംപി വ്യക്തമാക്കി.

Tags

Share this story

From Around the Web