ഗ്യാനേഷ് കുമാര്‍ മോദിയുടെ കൈയ്യിലെ പാവ; രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലില്‍ അടയ്ക്കണം; തേജസ്വി യാദവ്
ഡല്‍ഹി: വോട്ടുകൊള്ളയ്‌ക്കെതിരെ രാജ്യതലസ്ഥാനത്ത് പ്രതിപക്ഷത്തിന്റെ സമരഭേരി. പതിനായിരങ്ങളെ പങ്കെടുപ്പിച്ച് ഡല്‍ഹിയില്‍ ഇന്ത്യാസഖ്യത്തിന്റെ മഹാ റാലി. രാംലീലാ മൈതാനിയില്‍ എത്തി.
വോട്ട് കൊള്ളക്ക് എതിരെ പോരാടാന്‍ ഇവിടെ എത്തിയ എല്ലാവര്‍ക്കും തേജസ്വി യാദവ് നന്ദി അറിയിച്ചു. മഹാഭാരതത്തില്‍ ശകുനി എന്ത് കളിയാണ് കളിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം.ഗ്യാനേഷ് കുമാറിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലില്‍ അടയ്ക്കണം.
മോദിയുടെ കൈയ്യിലെ കളിപ്പാവയാണ് ഗ്യാനേഷ്. ഗ്യാനേഷ് കുമാറിനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു ഈ പോരാട്ടം രാജ്യത്തെ വോട്ടര്‍മാരും രാജ്യത്തെ വഞ്ചിക്കുന്നവരും തമ്മിലാണ്. നരേന്ദ്രമോദിയുടെ കീഴില്‍ ജനാധിപത്യം അവശേഷിക്കുന്നില്ല.
വരുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പരാജയപ്പെടുത്തണമെന്നും തേജസ്വി യാദവ് രാംലീലാ മൈതാനത്ത് നടക്കുന്ന ചലോ ദില്ലി മഹാറാലിയില്‍ സംസാരിക്കവെ പ്രതികരിച്ചു.
അതേസമയം, ഗ്യാനേഷ് രാജിവെക്കുംവരെ സമരമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. ഗ്യാനേഷ് കുമാറിനെ ഞങള്‍ പുറത്താക്കും.പിന്നാലെ മോദിയെയും, എവിടെ ഒളിച്ചിരുന്നാലും തുരത്തും .തങ്ങള്‍ പോരാടാന്‍ തയ്യാറാണെന്നും ജനാധിപത്യത്തെ സംരക്ഷിക്കുമെന്നും ഖര്‍ഗെ പറഞ്ഞു.