ഒറ്റപ്പാലത്ത് പിടിയിലായ ഗുരുമൂര്‍ത്തിക്ക് ലോറന്‍സ് ബിഷ്ണോയ് സംഘവുമായി ബന്ധമെന്ന് സൂചന, ഈയിടെ ഇന്ത്യയില്‍ എത്തിയ വിദേശ പൗരന്മാരെ കൊല്ലാന്‍ ഗുരു മൂര്‍ത്തിക്ക് ക്വട്ടേഷന്‍ ലഭിച്ചു
തൃശൂര്‍: ഒറ്റപ്പാലത്ത് നിന്ന് തൃശ്ശൂര്‍ സിറ്റി പൊലീസ് അറസ്റ്റ് ചെയ്ത 27 കാരന്‍ ഗുരുമൂര്‍ത്തിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഗുരുമൂര്‍ത്തി അധോലോക സംഘത്തിന്റെ കണ്ണിയാണെന്നും ലോറന്‍സ് ബിഷ്ണോയ് സംഘവുമായി ബന്ധമുണ്ടെന്നും സൂചന.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ കേരളത്തിലെത്തിയത്. ടെലഗ്രാം ഗ്രൂപ്പ് അധോലോക സംഘങ്ങളുമായി ബന്ധപ്പെട്ടതിന് തെളിവുണ്ട്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളുടെ അടക്കം ചിത്രങ്ങള്‍ ഇയാള്‍ എടുത്തു നല്‍കി. ചിത്രങ്ങള്‍ എടുത്തു നല്‍കിയത് ലോറന്‍സ് ബിഷ്ണോയ് സംഘങ്ങള്‍ക്കായെന്നാണ് സൂചന. ഇതിന് ഇയാള്‍ക്ക് പണം ലഭിച്ചിരുന്നതായും കണ്ടെത്തല്‍.
ഈയിടെ ഇന്ത്യയില്‍ എത്തിയ വിദേശ പൗരന്മാരെ കൊല്ലാന്‍ ഗുരു മൂര്‍ത്തിക്ക് ക്വട്ടേഷന്‍ ലഭിച്ചു. ദേശീയ ഏജന്‍സികളാണ് കേരള പൊലീസിന് വിവരം നല്‍കിയത്. തമിഴ്‌നാട്ടിലെ ഇയാളുടെ വേരുകള്‍ തേടി തൂത്തുക്കുടി മേഖലയില്‍ ഗുരുമൂര്‍ത്തിയുമായി ബന്ധമുള്ളവരെ ചോദ്യം ചെയ്തു. ഐബിയും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇയാളെ അടുത്ത ദിവസം തന്നെ കസ്റ്റഡിയില്‍ വാങ്ങിയേക്കും.