ഗിനി ബിസൗയുടെ പ്രസിഡന്റ് എംബലോ വത്തിക്കാനില്‍  ലിയൊ പതിനാലാമന്‍ പാപ്പായുമായി വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി

​​​​​​​

 
MBELO



വത്തിക്കാന്‍:ആഫ്രിക്കാഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളില്‍ ഒന്നായ ഗിനി ബിസൗയുടെ രാഷ്ട്രപതി ഉമാറൊ സിസ്സോക്കൊ എംബലോയെ ലിയൊ പതിനാലാമന്‍ പാപ്പാ വത്തിക്കാനില്‍ കൂടിക്കാഴ്ചയ്ക്കായി സ്വീകരിച്ചു.

സെപ്റ്റംബര്‍ 29-ന് തിങ്കളാഴ്ചയായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയെന്ന് പരിശുദ്ധസിംഹാസനത്തിന്റെ വാര്‍ത്താകാര്യാലയം പത്രക്കുറിപ്പില്‍ അറിയിചച്ചു.

പാപ്പായുമായുള്ള കൂടിക്കാഴ്ചാനന്തരം പ്രസിഡന്റ് എംബലോ വത്തിക്കാന്‍ സംസ്ഥാനകാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിനും മോണ്‍സിഞ്ഞോര്‍ മിറൊസ്ലാവ് വഹോവ്‌സ്‌കിയുമായി സംഭാഷണം നടത്തി.

ഗിനി ബിസൗവും പരിശുദ്ധസിംഹാസനവും തമ്മിലുള്ള നല്ല ബന്ധങ്ങള്‍, നാടിന്റെ പൊതുനന്മയ്ക്ക്, വിശിഷ്യ, വിദ്യഭ്യാസ-ആരോഗ്യ മേഖലകളില്‍, സഭയേകുന്ന സംഭാവനകള്‍ എന്നിവ ഈ കൂടിക്കാഴ്ചാവേളയില്‍ പ്രത്യേകം അനുസ്മരിക്കപ്പെട്ടു. 

രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തികാവസ്ഥയും നിലവിലെ അന്താരാഷ്ട്രാവസ്ഥയും ചര്‍ച്ചാവിഷയങ്ങളായി.

Tags

Share this story

From Around the Web