ഗ്രൂപ്പ് പോര് കൈവിട്ടു, വയനാട്ടിൽ ഡിസിസി പ്രസിഡൻ്റിന് മർദ്ദനം; കോൺഗ്രസ് പരിപാടിയിൽ വച്ച് ഒരു വിഭാഗം നേതാക്കൾ ആക്രമിച്ചു
Jul 12, 2025, 17:00 IST

വയനാട് ഡി സി സി പ്രസിഡൻറ് എൻ ഡി അപ്പച്ചനെ പാർട്ടി പ്രവർത്തകർ മർദ്ദിച്ചു. മുള്ളൻകൊല്ലിയിലെ പാർട്ടി പരിപാടിയിൽ വച്ചാണ് സംഭവം. പാർട്ടിയിലെ തന്നെ ഗ്രൂപ്പ് പോരിൻ്റെ ഭാഗമായാണ് സംസ്ഥാനത്തെ കോൺഗ്രസിൻ്റെ ഡിസിസി പ്രസിഡൻ്റുമാരിൽ മുതിർന്ന നേതാക്കളിൽ ഒരാളായ അപ്പച്ചനെ മർദ്ദിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിൻ്റെ ഭാഗമായ യോഗത്തിനിടയാണ് ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും അദ്ദേഹത്തെ കൈയ്യേറ്റം ചെയ്തത്. മുള്ളൻകൊല്ലിയിലെ മണ്ഡലം പ്രസിഡണ്ടിനെ ചൊല്ലിയുള്ള തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചതെന്നാണ് വിവരം. ഐസി ബാലകൃഷ്ണൻ എംഎൽഎയുടെയും കെഎൽ പൗലോസിന്റെയും ഗ്രൂപ്പിൽ പെട്ടവരാണ് കയ്യേറ്റം ചെയ്തതെന്നാണ് ആരോപണം.