ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ ഓക് സ്ഫോര്‍ഡ് മേഖലാ ബൈബിള്‍ കണ്‍വെന്‍ഷന്‍. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യാതിഥി

നോര്‍ത്താംപ്ടണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ ജൂലൈ അഞ്ചിന് ശനിയാഴ്ച നോര്‍ത്താംപ്ടണില്‍ ഓക് സ്ഫോര്‍ഡ് മേഖലാ ബൈബിള്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശുദ്ധ ബലി അര്‍പ്പിച്ചു, സന്ദേശം നല്‍കും.
കോഴിക്കോട് മേരിമാതാ പ്രോവിന്സിന്റെ വികാര്‍ പ്രൊവിന്‍ഷ്യലും, അഭിഷിക്ത ധ്യാന ഗുരുവുമായ സിസ്റ്റര്‍ എല്‍സീസ് മാത്യു നോര്‍ത്താംപ്ടണില്‍ നടക്കുന്ന ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍ നയിക്കുന്നതാണ്. നോര്‍ത്താംപ്ടണ്‍ സീറോമലബാര്‍ ഇടവകയുടെ പ്രീസ്റ്റും, റീജണല്‍ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും, പ്രശസ്ത ധ്യാന ഗുരുവുമായ ഫാ. സെബാസ്റ്റ്യന്‍ പൊട്ടനാനിയില്‍ സിഎംഎഫ് സഹകാര്‍മികത്വം വഹിച്ചു, ശുശ്രുഷകള്‍ നയിക്കും.
നോര്‍ത്താംപ്ടണിലെ സെന്റ് ഗ്രിഗറി ദി ഗ്രെയ്റ്റ് റോമന്‍ കത്തോലിക്കാ ദേവാലയത്തില്‍ രാവിലെ പത്തുമണിയോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ വൈകുന്നേരം നാലുമണിയോടെ സമാപിക്കും. കുമ്പസാരത്തിനും, സ്പിരിച്യുല്‍ ഷെയറിങ്ങിനും സൗകര്യം ഉണ്ടായിരിക്കും.