വാര്‍ധക്യത്തില്‍ എത്തിയവര്‍ക്കു പ്രത്യാശ പകരുന്ന 'ഗ്രേസ് ഫുള്‍ ധ്യാനം' മാര്‍ച്ച് 27 മുതല്‍

 
EVENTS


ചങ്ങനാശേരി: വാര്‍ധക്യത്തില്‍ എത്തിയവര്‍ക്ക് ആശ്വാസവും പ്രത്യാശയും പകര്‍ന്നുള്ള ചങ്ങനാശേരി അതിരൂപതയുടെ സീയോന്‍ ധ്യാന കേന്ദ്രം ഒരുക്കുന്ന 'ഗ്രേസ് ഫുള്‍ ധ്യാനം' മാര്‍ച്ച് 27 മുതല്‍ 30 വരെ നടക്കും.

 അറുപത് മുതല്‍ നൂറ് വയസുവരെ പ്രായമുള്ളവരെ മാത്രം കേന്ദ്രീകരിച്ചുള്ള താമസിച്ചുക്കൊണ്ടുള്ള മൂന്ന് ദിവസത്തെ ധ്യാനത്തിന് ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. തോമസ് പ്ലാപ്പറമ്പില്‍, ഫാ. ഷാജി തുമ്പേച്ചിറയില്‍ എന്നിവര്‍ നേതൃത്വം നല്‍കും. 

പ്രായമുള്ളവര്‍ക്കായി നിലവില്‍ നടന്ന ഗ്രേസ് ഫുള്‍ ധ്യാനങ്ങള്‍ അനേകര്‍ക്ക് അനുഗ്രഹമായി മാറിയിരിന്നു.

ജീവിത സായാഹ്നത്തിലെ ഒറ്റപ്പെടലും അവഗണനയും മറന്ന് സന്തോഷം കണ്ടെത്താന്‍ സഹായിക്കുന്ന ധ്യാനവിചിന്തനങ്ങളും പ്രാര്‍ത്ഥനയും വാര്‍ധക്യത്തിലെ പ്രശ്നങ്ങളും പ്രതിവിധികളും സംബന്ധിച്ച വിദഗ്ധരുടെ പ്രഭാഷണങ്ങളും സൗഖ്യദായക ശുശ്രൂഷകളും കൗണ്‍സലിംഗും അനേകര്‍ക്ക് പ്രത്യാശ പകരുന്നുണ്ട്. 

വിദഗ്ധ ഡോക്ടര്‍മാരും വൈദികരും നയിക്കുന്ന ധ്യാനത്തില്‍ പങ്കെടുക്കാന്‍ വാര്‍ധക്യത്തിലെത്തിയ നിരവധിപ്പേരാണ് സീയോനിലേക്ക് കടന്നുവരുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കും പേര് രജിസ്റ്റര്‍ ചെയ്യാനും 8086399023, 9495107045 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

Tags

Share this story

From Around the Web