വിദ്യാര്‍ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനായി വായനയ്ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി 

 
Sivankutty


തിരുവനന്തപുരം:വിദ്യാര്‍ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനായി വായനയ്ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കും. അടുത്ത അധ്യയന വര്‍ഷം മുതല്‍ വായനാശീലം പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.


പരിഷ്‌കരണത്തിന്റെ ഭാഗമായി ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് അനുയോജ്യമായ വായനാ പ്രവര്‍ത്തനങ്ങളും അഞ്ച് മുതല്‍ പന്ത്രണ്ട് വരെ ക്ലാസ്സിലെ കുട്ടികള്‍ക്ക് പത്രം വായനയും തുടര്‍പ്രവര്‍ത്തനങ്ങളും നല്‍കുന്നതിനായി ആഴ്ചയില്‍ ഒരു പിരീഡ് മാറ്റിവെക്കും.


കൂടാതെ വായനയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി അധ്യാപകര്‍ക്ക് പരിശീലനം നല്‍കുകയും കൈപ്പുസ്തകം തയ്യാറാക്കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
കലോത്സവത്തില്‍ വായനയുമായി ബന്ധപ്പെട്ട ഒരു ഇനം കൂടി ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പൊതുവിദ്യാഭ്യാസ രംഗത്ത് കുട്ടികളുടെ അക്കാദമിക മികവ് വര്‍ധിപ്പിക്കുന്നതിനോടൊപ്പം തന്നെ കലാകായിക - അക്കാദമികേതര പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കികൊണ്ട് നിരവധി പ്രവര്‍ത്തനങ്ങളാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്. ഈ പ്രവര്‍ത്തനങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ഈ തീരുമാനം.

Tags

Share this story

From Around the Web