മുടിക്ക് കുത്തി പിടിച്ചു; ഷോള്‍ വച്ച് കഴുത്തില്‍ മുറുക്കാന്‍ നോക്കി'; സ്വര്‍ണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിക്ക് സഹോദരന്റെ ക്രൂരമര്‍ദനം

 
GOLD RATE

ആലങ്ങാട് : സ്വര്‍ണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിക്ക് സഹോദരന്റെ ക്രൂര മര്‍ദ്ദനം. എറണാകുളം ആലങ്ങാട് സ്വദേശി ജോമോള്‍ക്കാണ് മര്‍ദനമേറ്റത്. സഹോദരന്‍ ജോയ്സണും ഭാര്യയും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി. സ്വര്‍ണം മോഷ്ടിച്ചെന്നത് വ്യാജ ആരോപണമെന്ന് എഫ്ഐആര്‍. 


വാടക വീട്ടില്‍ വച്ച് ഇന്നലെയായിരുന്നു സംഭവം. കുറച്ച് നാളുകളായി ജോയ്സണും ജോമോളും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. ജോമോളുടെ മേല്‍ ഒരു സ്വര്‍ണമോഷണ ആരോപണം നിലനിനിന്നിരുന്നു. 

ഇതുമായി ബന്ധപ്പെട്ട് ജോമോള്‍ പൊലീസില്‍ പരാതി നല്‍കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. മൊബൈല്‍ ഫോണ്‍ വലിച്ചെറിയുകയും തലയിലടക്കം ക്രൂരമായി ആക്രമിക്കുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

സഹോദരന്‍ തന്നെ ഒരുപാട് ഉപദ്രവിച്ചെന്ന് യുവതി പറയുന്നു. മുടിക്ക് കുത്തി പിടിച്ച് മതിലോട് ചേര്‍ത്ത് തല അമര്‍ത്തി. മുറിയില്‍ പൂട്ടിയിട്ടശേഷം ചൂല് കൊണ്ട് സഹോദനന്റെ ഭാര്യ അടിച്ചു. എനിക്ക് ഭ്രാന്താണെന്നാണ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. 

വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് അവര്‍ എന്നെ ഉപദ്രവിച്ചത്. എന്താ കാരണം എന്ന് പോലും എനിക്ക് അറിയില്ല. ഷോള്‍ ഇട്ട് കഴുത്തില്‍ മുറുക്കാന്‍ പോലും നോക്കി. അവരുടെ ഗോള്‍ഡ് മാറ്റി വച്ച ശേഷം എന്നെ എല്ലാവരുടേയും മുന്നില്‍ കള്ളിയാക്കാന്‍ നോക്കി  യുവതി പറയുന്നു.
 

Tags

Share this story

From Around the Web