രവിവര്‍മ്മ ചിത്രം കാണാന്‍ കാതോലിക്കേറ്റ് അരമനയില്‍ ഗൗരിലക്ഷ്മി ബായി തമ്പുരാട്ടി

 
Gowei

കോട്ടയം: രാജാ രവിവര്‍മ്മയുടെ മാന്ത്രികവിരലുകള്‍ തീര്‍ത്ത അമൂല്യചിത്രം കാണാന്‍ തിരുവിതാംകൂര്‍ രാജകുടുംബാഗം അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ബായി തമ്പുരാട്ടി മലങ്കരസഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലെത്തി.

രാജാ രവിവര്‍മ്മയെക്കുറിച്ചുള്ള പുസ്തകത്തില്‍ നിന്നാണ് അദ്ദേഹം വരച്ച ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ചിത്രം കോട്ടയം പഴയസെമിനാരിയില്‍ സൂക്ഷിച്ചിരിക്കുന്നു എന്ന വിവരം തമ്പുരാട്ടി അറിയുന്നത്.

പുതുപ്പള്ളി പള്ളിയിലെ ചടങ്ങില്‍ ക്ഷണിക്കാനെത്തിയവരോടും ഇക്കാര്യത്തെക്കുറിച്ച് അവര്‍ അന്വേഷിച്ചിരുന്നു. ചിത്രം ഇപ്പോള്‍ മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിലാണെന്ന് അറിഞ്ഞതോടെ സഭാ ആസ്ഥാനത്തേക്ക് ഗൗരി ലക്ഷ്മി ബായി എത്തുകയായിരുന്നു.

തിരുവിതാംകൂര്‍ രാജവംശവും കിളിമാനൂര്‍ കോവിലകവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും രവിവര്‍മ്മ ചിത്രങ്ങളുടെ മൂല്യത്തെപ്പറ്റിയും തമ്പുരാട്ടി വിശദീകരിച്ചു. 1889 -ലെ റോയല്‍ക്കോടതി വിധി സംഗ്രഹം സഭാ തേജസ് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് അഞ്ചാമന് വിവരിച്ച് നല്‍കുന്നതാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. ചിത്രത്തിന്‍റെ ഉള്ളടക്കത്തെപ്പറ്റി കോട്ടയം പഴയ സെമിനാരി മാനേജര്‍ ഫാ.ജോബിന്‍ വര്‍ഗീസ് വിവരിച്ചു. ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴ, ഷാജി ഏബ്രാഹാം, ജയ്‌സണ്‍ ടി. വര്‍ഗീസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

Tags

Share this story

From Around the Web