ഡോ ബി അശോകിന്റെ സ്ഥാനമാറ്റത്തിലെ സര്‍ക്കാര്‍ ഹര്‍ജി, മുന്‍ഗണന നല്‍കി പരിഗണിക്കാന്‍ കേന്ദ്ര അഡ്മിനിട്രേറ്റീവ് ട്രൈബ്യൂണലിന് ഹൈക്കോടതി നിര്‍ദേശം. 

 
HIGH COURT

തിരുവനന്തപുരം:ഡോ ബി അശോകിന്റെ സ്ഥാനമാറ്റത്തിലെ സര്‍ക്കാര്‍ ഹര്‍ജി, മുന്‍ഗണന നല്‍കി പരിഗണിക്കാന്‍ കേന്ദ്ര അഡ്മിനിട്രേറ്റീവ് ട്രൈബ്യൂണലിന് ഹൈക്കോടതി നിര്‍ദേശം. 


സ്ഥാനമാറ്റത്തില്‍ ഗവര്‍ണറെ കക്ഷി ചേര്‍ത്ത ബി അശോകിന്റെ നടപടിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ തീരുമാനം എടുക്കട്ടേയെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഗവര്‍ണറെ കക്ഷി ചേര്‍ത്ത നടപടി, സര്‍ക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്തിരുന്നു.


കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിനെ പിആര്‍ഡിയിലേക്ക് മാറ്റിയ നടപടി സ്റ്റേ ചെയ്ത കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവ് ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഹൈകോടതിയെ സമീപിച്ചത്. സ്ഥാനമാറ്റം ചട്ടങ്ങള്‍പാലിച്ചാണ് നടത്തിയത്. 


അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന് വിഷയത്തില്‍ ഇടപെടാന്‍ അധികാരമില്ലെന്നും സര്‍ക്കാര്‍ ചൂണ്ടികാണിച്ചു. ഗവര്‍ണറേ കക്ഷിച്ചേര്‍ത്ത ബി അശോകിന്റെ നടപടി ഭരണഘടന വിരുദ്ധമെന്നും സര്‍ക്കാര്‍ പറഞ്ഞു.

സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന് മുന്നിലുള്ള വിഷയമായതിനാല്‍ കോടതി ഹര്‍ജിയുടെ വിശദാശംങ്ങളിലേക്ക് കടന്നില്ല. 


ട്രൈബ്യൂണല്‍ തീരുമാനത്തിന് ശേഷം ഇടപെടാമെന്നാണ് കോടതി നിലപാട്. ഹര്‍ജി ഹൈകോടതി അടുത്തയാഴ്ച പരിഗണിക്കാന്‍ മാറ്റി. 

ബി അശോക് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ നല്‍കിയ ഹര്‍ജി ഇന്ന് ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.

Tags

Share this story

From Around the Web