എല്‍പിഎസ്ടി സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍പ്രതിഷേധക്കാരുടെ ആവശ്യം ചര്‍ച്ച ചെയ്യും, വിദ്യാര്‍ഥി-അധ്യാപക അനുപാതം സര്‍ക്കാര്‍ സ്‌കൂളുകളില്‍ മാത്രമായി കുറയ്ക്കുന്നതടക്കം പരിഗണിക്കും
 

 
ramesh chennithala


 
 
തിരുവനന്തപുരം: എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികളുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍. നാളത്തെ മന്ത്രിസഭാ യോഗത്തില്‍ പ്രതിഷേധക്കാരുടെ ആവശ്യം ചര്‍ച്ച ചെയ്യും. വിദ്യാര്‍ഥി-അധ്യാപക അനുപാതം സര്‍ക്കാര്‍ സ്‌കൂളുകളില്‍ മാത്രമായി കുറയ്ക്കുന്നതടക്കം പരിഗണിക്കും. ഇതിനായുള്ള അധിക ചെലവ് സംബന്ധിച്ചും മന്ത്രിസഭ ചര്‍ച്ച ചെയ്യും.

യോഗത്തിനുശേഷം വിദ്യാഭ്യാസ മന്ത്രി സമരസമിതിയുമായി ചര്‍ച്ച നടത്തും. ഇക്കാലയളവില്‍ വളര്‍മതിയുടെ ആരോഗ്യനില മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.

 ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വളര്‍മതി നിരാഹാരം തുടരുകയാണ്. സമരപ്പന്തലില്‍ ഉദ്യോഗാര്‍ത്ഥിയായ എം. ജയകൃഷ്ണനും നിരാഹാര സമരത്തിലാണ്.

Tags

Share this story

From Around the Web