ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം: കത്തോലിക്ക കോണ്‍ഗ്രസ്

​​​​​​​

 
cathlica congress



കല്‍പ്പറ്റ: ക്രൈസ്തവ സമുദായത്തിന്റെ സാമൂഹിക, സാമ്പത്തിക പിന്നാക്കാവസ്ഥ സംബന്ധിച്ചുള്ള ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നു കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍.

 കത്തോലിക്ക കോണ്‍ഗ്രസ് നടത്തുന്ന അവകാശ സംരക്ഷണ യാത്രയ്ക്കു നഗരത്തില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അ ദ്ദേഹം. 

ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് രണ്ടര വര്‍ഷം കഴിഞ്ഞും പ്രസിദ്ധപ്പെടുത്താത്തതും ശിപാര്‍ശകള്‍ നടപ്പാക്കാത്തതും കടുത്ത അനീതിയാണ്.

അനാസ്ഥ തുടര്‍ന്നാല്‍ ശക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ കത്തോലിക്ക സമുദായം നിര്‍ബന്ധിതമാകും. പാലോളി മുഹമ്മദുകുട്ടി കമ്മീഷന്‍ റിപ്പോര്‍ട്ട്, സച്ചാ ര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്നിവ നടപ്പാക്കാന്‍ കാണിച്ച വേഗവും കാര്യക്ഷമതയും ഇ ക്കാര്യത്തില്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


 തരിയോട് ഫൊറോന വികാരി ഫാ.തോമസ് പ്ലാശനാല്‍ ഉദ്ഘാടനം ചെയ്തു. ഗ്ലോ ബല്‍ വൈസ് പ്രസിഡന്റ് ഡോ.കെ.പി. സാജു കൊല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. 

സ ജി ഫിലിപ്പ്, ഫാ.ഷിജു ഐക്കരക്കാനായില്‍, സജി ഇരട്ടമുണ്ടക്കല്‍, അന്നക്കുട്ടി ഉണ്ണി ക്കുന്നേല്‍, മാത്യു ചോമ്പാല, വിന്‍സന്റ ചേരവേലില്‍, ജോണ്‍സണ്‍ കുറ്റിക്കാട്ടില്‍ എ ന്നിവര്‍ പ്രസംഗിച്ചു.

ബത്തേരിയില്‍ സ്വീകരണ സമ്മേളനം അസംപ്ഷന്‍ ഫൊറോന വികാരി ഫാ.തോമസ് മണക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. രൂപത വൈസ് പ്രസിഡന്റ് സാജു പുലിക്കോ ട്ടില്‍ അധ്യക്ഷത വഹിച്ചു. ഫാ. ജോസ് മേച്ചേരി, ചാള്‍സ് വടശേരി, തോമസ് പട്ടമന, മോളി മാമുട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. 

മാനന്തവാടിയില്‍ സ്വീകരണ റാലി ഫൊറോ ന ഡയറക്ടര്‍ ഫാ. ജയിംസ് പുത്തന്‍പറമ്പില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സമ്മേളനം മാനന്തവാടി മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്തു. 

കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ക്കു ശാശ്വത പരിഹാരം കാണാന്‍ കേന്ദ്ര, സം സ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രൂപത പ്രസിഡ ന്റ് ജോണ്‍സണ്‍ തൊഴുത്തുങ്കല്‍ അധ്യക്ഷത വഹിച്ചു.

വികാരി ജനറാള്‍ മോണ്‍. പോള്‍ മുണ്ടോളിയ്ക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. രൂപത ഡയറക്ടര്‍ ഫാ. ജോബി മുക്കാട്ടുകാവുങ്കല്‍, സെബാസ്റ്റ്യന്‍ പുരക്കല്‍, അഡ്വ.ഗ്ലാ ഡിസ് ചെറിയാന്‍, തോമസ് പഴുക്കാല, ടി.ജെ. റോബി, ജിജോ മംഗലത്ത്, സേവ്യര്‍ കൊച്ചുകുളത്തിങ്കല്‍, സുനില്‍ പാലമറ്റം, റെജിമോന്‍ പുന്നോലില്‍ എന്നിവര്‍ പ്രസംഗിച്ചു. റെനില്‍ കഴുതാടിയില്‍ സ്വാഗതം പറഞ്ഞു.

Tags

Share this story

From Around the Web