ലഹരിയ്‌ക്കെതിരെ ആര്‍ജവത്തോടെ നടപടിയെടുക്കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വരണം: കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍
കൊച്ചി: മദ്യത്തിനും മയക്കുമരുന്നിനുമെതിരേ ആര്‍ജവത്തോടെ നടപടികളെടുക്കുന്ന സര്‍ക്കാരുണ്ടാകണമെന്ന് കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍.
കേരള കത്തോലിക്കാ സഭയുടെ മദ്യ- ലഹരി വിരുദ്ധ ഞായര്‍ ആചരണത്തിന്റെ ഭാഗമായി തയാറാക്കിയ സര്‍ക്കുലറിലാണ് ഈ ആവശ്യം മുന്നോട്ടുവയ്ക്കുന്നത്. സംസ്ഥാനം മദ്യശാലകളുടെ പ്രളയത്തിലാണ്. മദ്യശാലകള്‍ക്കു സര്‍ക്കാര്‍ യഥേഷ്ടം ലൈസന്‍സ് നല്‍കിയതിനെ മദ്യവിരുദ്ധ കമ്മീഷന്‍ അപലപിച്ചു.
ആയിരത്തിലധികം ബാറുകള്‍, 337 ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലറ്റുകള്‍, 5071 കള്ളുഷാപ്പുകള്‍ എന്നിവ സംസ്ഥാനത്താകെയുണ്ട്. മദ്യശാലകള്‍ക്കു സര്‍ക്കാര്‍ യഥേഷ്ടം ലൈസന്‍സ് നല്‍കി.
എല്ലാ സമുദായ, ഭക്തസംഘടനകളും മദ്യ- ലഹരിവിരുദ്ധ സമിതികള്‍ രൂപീകരിച്ച് സാമൂഹ്യവിപത്തിനെതിരേ രംഗത്തി റങ്ങണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു.
എട്ടിന് കേരളത്തിലെ എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും വിശുദ്ധ കുര്‍ബാന മധ്യേ വായിക്കു ന്നതിന് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലും വൈസ് ചെയര്‍മാന്‍ ബിഷപ്പ് മാര്‍ അലക്‌സ് താരമംഗലവും ചേര്‍ന്നാണു സര്‍ക്കുലര്‍ തയാറാക്കിയത്.