ആരോഗ്യവകുപ്പ് ഡയറക്ടർ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍
Jun 19, 2026, 19:44 IST
കൊച്ചി: ആരോഗ്യ വകുപ്പ് ഡയറക്ടർ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെതിരെ സർക്കാർ ഹൈകോടതിയെ സമീപിച്ചു.
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഇടക്കാല ഉത്തരവിനെതിരെയാണ് ഹരജി.
ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ.കെ.ജെ.റീനയെ മാറ്റിയ ഉത്തരവ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഇന്നലെയാണ് സ്‌റ്റേ ചെയ്തത്.
സംസ്ഥാന സർക്കാരുമായി സഹകരിക്കാത്തതിനാലാണ് റീനയെ സ്ഥാനത്ത് നിന്ന് മാറ്റിയതെന്നാണ് ആരോഗ്യ മന്ത്രി കെ.മുരളീധരൻ പറഞ്ഞത്.
ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ. കെ.ജെ. റീനയെ മാറ്റുകയും അഡീഷണൽ (ഫാമിലി വെൽഫെയർ) ഡയറക്ടറായ ഡോ. വി. മീനാക്ഷിയ്ക്ക് ചുമതല നൽകുകയും ചെയ്തിരുന്നു.
എറണാകുളം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായിട്ടാണ് റീനയെ മാറ്റി നിയമിച്ചത്. ഇതിന് പിന്നാലെയാണ് റീന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നത്.