മദ്യവും ലഹരിയും വഴിയുള്ള അക്രമസംഭവങ്ങള്‍ വ്യാപകമാകുന്നതില്‍ സര്‍ക്കാരിന് കൂട്ടുത്തരവാദിത്വം: കെസിബിസി ലഹരി വിരുദ്ധ കമ്മീഷന്‍

 
kcbc



കൊച്ചി: ഉത്സവസീസണുകളില്‍ മദ്യവും ലഹരിയും അതുവഴി അക്രമസംഭവങ്ങളും വ്യാപകമാകുന്നതില്‍ സര്‍ക്കാരിന് കൂട്ടുത്തരവാദിത്വമുണ്ടെന്ന് കെസിബിസി ലഹരി വിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്.

 ഓരോ ആഘോഷാവസരങ്ങളും കഴിയുമ്പോള്‍ കോടിക്കണക്കിന് രൂപയുടെ മദ്യം വിറ്റഴിഞ്ഞുവെന്ന കണക്ക് പുറത്തുവിടാന്‍ ഭരണാധികാരികള്‍ വെമ്പല്‍കൊള്ളുകയാണ്. 

മദ്യപാനത്തിന്റെയും മാരക രാസലഹരി ഉപയോഗത്തിന്റെയും വര്‍ധന സുചിപ്പിക്കുന്നത് സംസ്ഥാനത്തിന്റെ മാനസിക രോഗാവസ്ഥയെക്കുടിയാണ്.

സംസ്ഥാനത്തിന്റെ മുക്കിലും മുലയിലും മാരക ലഹരികള്‍ മുലം അക്രമങ്ങള്‍ പെരു കുകയാണ്. കരുനാഗപ്പള്ളിയില്‍ ലഹരിമാഫിയ പത്തു വീടുകള്‍ അടിച്ചു തകര്‍ത്തത് ഇവരുടെ ശക്തമായ സ്വാധീനം നാട്ടിലുണ്ടായിരിക്കുന്നതിന്റെയും ഇന്റലിജിന്‍സിന്റെ പരാജയത്തെയും സൂചിപ്പിക്കുന്നു. 


ഉത്സവ സീസണിലെ കോടിക്കണക്കിന് ലിറ്റര്‍ മദ്യത്തിന്റെ ഉപയോഗകണക്ക് പുറത്തു വിടുന്നവര്‍ ഈ കാലത്തുണ്ടാകുന്ന അക്രമങ്ങളുടെയും വാഹനാപകടങ്ങളുടെയും കൊലപാതകങ്ങളുടെയും കണക്കുകള്‍കൂടി പുറത്തുവിടണം. 

മനുഷ്യന്റെ ലഹരി ആസക്തി എന്ന ബലഹീനതയെ അബ്കാരികളും ഭരണക്കാരും ചൂഷണം ചെയ്യുകയാണെന്നും ഓണത്തോടനുബന്ധിച്ചു പുറത്തിറക്കിയ ലഹരിവി രുദ്ധ സന്ദേശത്തില്‍ മാര്‍ തെയോഡോഷ്യസ് പറഞ്ഞു.

Tags

Share this story

From Around the Web