ദില്ലി പൊലീസിന് എന്‍ എസ് എ നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍
ദേശീയ സുരക്ഷാ നിയമപ്രകാരം വ്യക്തികളെ കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ (എന്‍ എസ് എ) നടപ്പിലാക്കാനുള്ള നിര്‍ദ്ദേശം ദില്ലി പൊലീസിന് നല്‍കി കേന്ദ്രം.
ദില്ലി പൊലീസ് കമ്മീഷണര്‍ക്കാണ് കേന്ദ്രം അനുമതി നല്‍കിയത്. ജൂലൈ 19 മുതല്‍ ഒക്ടോബര്‍ 18 വരെ എന്‍ എസ് എ പ്രകാരം ആളുകളെ കരുതല്‍ തടങ്കലില്‍ വയ്ക്കാനാണ് നിര്‍ദ്ദേശം.
ദില്ലിയില്‍ യുവാക്കളുടേയും വിദ്യാര്‍ഥികളുടേയും നേതൃത്വത്തില്‍ സമരം ശക്തമായിരിക്കെയാണ് നടപടി. പൊലീസിനെ ഉപയോഗിച്ചു കൊണ്ട് സമരക്കാരെ അടിച്ചമര്‍ത്തുകയാണ് കേന്ദ്രം. അതിക്രൂരമായാണ് പൊലീസ് സമരക്കാരെ തല്ലച്ചതച്ചത്. ഇതിനെതിരെ വലിയ പ്രതിഷേധങ്ങളും ഉയര്‍ന്ന് വന്നിരുന്നു.
എന്നാല്‍ എന്‍ എസ് എ നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കിയെന്ന പ്രചാരണം ദില്ലി പൊലീസ് തള്ളി. നടന്നത് സ്വാഭാവിക പ്രക്രിയ മാത്രമെന്നും മുന്‍ ഉത്തരവ് പുതുക്കുക മാത്രമാണ് ഉണ്ടായതെന്നും ഉത്തരവിനായി പ്രത്യേക അഭ്യര്‍ത്ഥനകളൊന്നും തന്നെ നടത്തിയിട്ടില്ലെന്നുമാണ് പൊലീസ് വാദം.