പിഎംഎവൈ പദ്ധതിയിൽ ഒപ്പുവെച്ചത് കേന്ദ്രഫണ്ട് 450 കോടി ഉറപ്പാക്കാൻ, സർക്കാറിന്റെ വിശദീകരണം
Aug 14, 2026, 10:48 IST
തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്നുള്ള 450 കോടി രൂപയുടെ ഫണ്ട് ഉറപ്പാക്കാനാണ് പി.എം.എ.വൈ (PMAY) പദ്ധതിയിൽ ഒപ്പുവെച്ചതെന്ന് യു.ഡി.എഫ് സർക്കാരിന്റെ വിശദീകരണം. വീടുകളിൽ പ്രധാനമന്ത്രിയുടെ ഫോട്ടോയുണ്ടാകില്ലെന്നും എന്നാൽ പദ്ധതിയുടെ ബ്രാൻഡിംഗ് ഉണ്ടായിരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഈ എംബ്ലം വീടുകളിൽ താമസിക്കുന്നവരുടെ ആത്മാഭിമാനത്തെ ബാധിക്കുമെന്ന കാരണത്താൽ മുൻപ് കേന്ദ്ര നിർദേശം നടപ്പാക്കില്ലെന്നായിരുന്നു എൽ.ഡി.എഫ് സർക്കാരിന്റെ നിലപാട്. എന്നാൽ നിലവിൽ യു.ഡി.എഫ് സർക്കാർ എംബ്ലം പതിപ്പിക്കാൻ സമ്മതം മൂളുകയായിരുന്നു. അതേസമയം, പി.എം.എ.വൈ പദ്ധതിയിലെ ഈ സഹകരണം പി.എം. ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകുന്നതിന് മുന്നോടിയായാണെന്നുള്ള വിമർശനങ്ങളും ഇതിനിടയിൽ ഉയരുന്നുണ്ട്.