സര്‍ക്കാര്‍ ബാര്‍ മുതലാളിമാരുടെ കയ്യിലെ ചട്ടുകം: മദ്യവിരുദ്ധ സമിതി

 
Beverage


ഇരിങ്ങാലക്കുട: മദ്യത്തിന്റെ ലഭ്യത കുറച്ചുകൊണ്ടുവരും എന്നു പ്രഖ്യാപിച്ചുകൊണ്ട് അധികാരത്തില്‍ കയറിയ സര്‍ക്കാര്‍ ബാര്‍ മുതലാളിമാരുടെ കയ്യിലെ ചട്ടുകമായി മാറിയ കാഴ്ചയാണ് കണ്ടുകൊണ്ടി രിക്കുന്നതെന്ന് ഇരിങ്ങാലക്കുട രൂപത മദ്യവിരുദ്ധ സമിതി ആരോപിച്ചു.

തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കേരളത്തില്‍ ഉടനീളം പാതിരാത്രി വരെ ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ  സര്‍ക്കാര്‍ നടപടിയില്‍ മദ്യവിരുദ്ധ സമി തി പ്രതിഷേധം രേഖപ്പെടുത്തി.  രൂപത ഭവനത്തില്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നടത്തിയ സംഘടന ഭാരവാഹികളുടെ പൊതു യോഗത്തില്‍ സെക്രട്ടറി പ്രമേയം അവതരിപ്പിച്ചു. 

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ കാറ്റില്‍പറത്തിയ, സര്‍ക്കാരിന്റെ ജനദ്രോഹ നിലപാടുകള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായി പ്രമേയം വ്യക്തമാക്കി. സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ബോധവല്ക്കരണ പരിപാടികള്‍ നടത്തുമെന്നും എല്ലാ ഇടവകകളിലും മദ്യവിരുദ്ധ സമിതികള്‍ രൂപീകരിക്കുമെന്നും കമ്മിറ്റി അറിയിച്ചു.

 ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍, വികാരി ജനറാള്‍മാരായ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്‍സണ്‍ ഈരത്തറ, മോണ്‍. ആന്റു ആലപ്പാടന്‍, സെക്രട്ടറി ഫാ. ഹാലിറ്റ് തുലാപ്പറമ്പന്‍, ജോ. സെക്രട്ടറി ജോണ്‍ പാറക്ക എന്നിവര്‍ പ്രസംഗിച്ചു.

Tags

Share this story

From Around the Web