സര്‍വകലാശാലകളിലെ സ്ഥിരം വൈസ് ചാന്‍സിലര്‍ നിയമനങ്ങളില്‍ തടസങ്ങള്‍ നീക്കണമെന്ന് ഗവര്‍ണര്‍

 
GOVERNOR

തിരുവനന്തപുരം:സര്‍വകലാശാലകളിലെ സ്ഥിരം വൈസ് ചാന്‍സിലര്‍ നിയമനങ്ങളില്‍ തടസങ്ങള്‍ നീക്കണമെന്ന് ഗവര്‍ണര്‍. സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തിലുള്ള തടസം നീക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധികളെ നല്‍കാനും സര്‍ക്കാര്‍ സഹകരിക്കണം. കൂടിക്കാഴ്ചക്കെത്തിയ മന്ത്രിമാരോടാണ് ഗവര്‍ണര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.


സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരെ നിയമിക്കാന്‍ ഗവര്‍ണറും സര്‍ക്കാരും യോജിച്ച് തീരുമാനമെടുക്കണമെന്നായിരുന്നു സുപ്രീംകോടതി നല്‍കിയ നിര്‍ദേശം. ഈ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ സഹകരണം വേണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞദിവസം നിയമമന്ത്രി പി രാജീവും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും രാജ്ഭവനിലെത്തി ?ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് ?ഗവര്‍ണര്‍ സര്‍ക്കാര്‍ സഹകരണം ആവശ്യപ്പെട്ടത്.


സര്‍ക്കാര്‍ സഹകരണം ഉണ്ടായാല്‍ രാജ്ഭവന്റെ ഭാ?ഗത്ത് നിന്ന് യാതൊരു തരത്തിലുള്ള കാലതാമസവും ഉണ്ടാകില്ലെന്നാണ് ?ഗവര്‍ണര്‍ മന്ത്രിമാരോട് പറഞ്ഞിരിക്കുന്നത്. വി സി നിയമനത്തില്‍ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്ന് മന്ത്രിമാര്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് മന്ത്രിമാര്‍ ?ഗവര്‍ണ

Tags

Share this story

From Around the Web