കേരള സര്‍വകലാശാലയിലെ സര്‍ക്കാര്‍ - ഗവര്‍ണര്‍ പോര് സമവായത്തിലേക്ക്

 
BINDHU


തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ സര്‍ക്കാര്‍ - ഗവര്‍ണര്‍ പോര് സമവായത്തിലേക്കടുക്കുന്നതായി റിപ്പോര്‍ട്ട്. പ്രശ്‌ന പരിഹാരത്തിന് തയ്യാറാണെന്ന് വൈസ് ചാന്‍സിലര്‍ അറിയിച്ചെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു പറഞ്ഞു.

സിന്‍ഡിക്കേറ്റ് അടിയന്തരമായി വിളിക്കാനും തീരുമാനമായിട്ടുണ്ട്. വിസിക്ക് പിടിവാശി ഉണ്ടെന്ന് തോന്നിയിട്ടില്ലെന്നും ആവശ്യമെങ്കില്‍ ഗവര്‍ണറെ കാണുമെന്നും ആര്‍.ബിന്ദു പറഞ്ഞു.

മന്ത്രിയുമായി കേരള വിസി മോഹനന്‍ കുന്നുമ്മല്‍ കൂടിക്കാഴ്ച നടത്തി. സിപിഎം തീരുമാന പ്രകാരമായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയും കൂടിക്കാഴ്ചക്ക് നിര്‍ദേശം നല്‍കി.

പിന്നാലെ ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങളും മന്ത്രി ആര്‍ ബിന്ദുവിനെ കണ്ടു. മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയേക്കും.

Tags

Share this story

From Around the Web