സര്ക്കാര് ജീവനക്കാര്ക്കും പെന്ഷന്കാര്ക്കും 2% ഡി.എ./ഡി.ആര് അനുവദിച്ചു; അധികച്ചെലവാകുക 96 കോടിരൂപ
Updated: Oct 17, 2026, 16:52 IST
തിരുവനന്തപുരം: സംസ്ഥാന സര്ക്കാര് ജീവനക്കാര്ക്കും പെന്ഷന്കാര്ക്കും രണ്ടു ശതമാനം ഡി.എ./ഡി.ആര് അനുവദിച്ചു.
നവംബര് ഒന്നാം തീയതി വിതരണം ചെയ്യുന്ന ശമ്പളത്തിനും പെന്ഷനുമൊപ്പം രണ്ടു ശതമാനം ഡി.എ./ ഡി.ആര് കൂടി ലഭിക്കും.
രണ്ടു ശതമാനം ഡി.എ. അല്ലെങ്കില് ഡി.ആര്. അനുവദിക്കുന്നതിലൂടെ പ്രതിമാസം 96 കോടിരൂപയാണ് സര്ക്കാരിന് അധികച്ചെലവായി വരുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ബുധനാഴ്ച പുറത്തിറങ്ങും.