ഏഷ്യന്‍ ഗെയിംസ് ജേതാക്കള്‍ക്ക് മുന്‍കൂറായി പാരിതോഷികം പ്രഖ്യാപിച്ച് സര്‍ക്കാര്‍; സ്വര്‍ണ്ണം ലഭിക്കുന്ന മലയാളി താരങ്ങള്‍ക്ക് 50 ലക്ഷം, പങ്കെടുക്കുന്നവര്‍ക്ക് ഒരു ലക്ഷം മുന്‍കൂറായി നല്‍കും

 
VD


തിരുവനന്തപുരം: ഏഷ്യന്‍ ഗെയിംസ് ജേതാക്കള്‍ക്ക് മുന്‍കൂറായി പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. സ്വര്‍ണ്ണം ലഭിക്കുന്ന മലയാളി താരങ്ങള്‍ക്ക് 50 ലക്ഷം രൂപ. 

വെള്ളി ലഭിക്കുന്ന കായികതാരങ്ങള്‍ക്ക് 30 ലക്ഷം. വെങ്കലത്തിന് 20 ലക്ഷം രൂപയും പ്രഖ്യാപിച്ചു. പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഒരു ലക്ഷം രൂപ മുന്‍കൂറായി നല്‍കും. സ്വര്‍ണ്ണം നേടുന്നവരുടെ പരിശീലകര്‍ക്ക് 5 ലക്ഷം.വെള്ളിനേടുന്നവര്‍ക്ക് മൂന്നുലക്ഷം.

വെങ്കലം നേടുന്നവരുടെ പരിശീലകര്‍ക്ക് 2 ലക്ഷം രൂപയും ലഭിക്കും. ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെ 28 മലയാളികള്‍ ഇന്ത്യന്‍ സംഘത്തിലുണ്ട്. അത്ലറ്റിക്‌സ് ടീമിലാണ് ഏറ്റവും കൂടുതല്‍ മലയാളികളുള്ളത് (11 പേര്‍). ജപ്പാനിലെ ഐചിനഗോയ നഗരത്തിലാണ് ഇത്തവണ ഏഷ്യന്‍ ?ഗെയിംസ് നടക്കുന്നത്. സെപ്തംബറില്‍ 19 മുതല്‍ ഒക്ടോബര്‍ നാലുവരെയാണ് മത്സരങ്ങള്‍.

Tags

Share this story

From Around the Web