തിരോധാനക്കേസിൽ തുമ്പുണ്ടാക്കി ഗൂഗിൾ സെർച്ചും ചാറ്റ് ജിപിടിയും; രണ്ടരവർഷത്തിന് ശേഷം 45കാരിയെ കണ്ടെത്തി വീട്ടുകാർ

 
CHAT GPT



മുംബൈ: മഹാരാഷ്ട്രയിൽ മാനസിക വെല്ലുവിളി നേരിട്ട് റോഡിൽ അലഞ്ഞുനടന്ന 45 വയസുകാരി രണ്ടര വർഷത്തിന് ശേഷം ഉറ്റവരെ കണ്ടെത്തി. സിന്ധുദുർഗ് ജില്ലയിലെ പാണ്ടൂരിലുള്ള സൻവിത ആശ്രമത്തിൽ കഴിഞ്ഞിരുന്ന ജുലേഖ മുഖീദ് ഷെയ്ഖാണ് ഒടുവിൽ സ്വന്തം വീട്ടിൽ തിരിച്ചെത്തിയത്. ജുലേഖയുടെ വീട്ടുകാരെ കണ്ടെത്താൻ സഹായിച്ചതാകട്ടെ എഐയും.

2024 ഏപ്രിൽ മൂന്നാം തിയതിയാണ് ജുലേഖ മുഖീദ് ഷെയ്ഖിനെ സൻവിത ആശ്രമത്തിൽ പ്രവേശിപ്പിക്കുന്നത്. കൊളാബ പൊലീസിന്റെയും ചെമ്പൂരുള്ള സർക്കാർ വനിതാ ഭിക്ഷാടക കേന്ദ്രത്തിലെ പ്രൊബേഷൻ ഓഫീസറുടെയും അഭ്യർഥനപ്രകാരം മുംബൈ കുർളയിലുള്ള മെട്രോപൊളീറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് ജുലേഖയെ ആശ്രമത്തിൽ പ്രവേശിപ്പിക്കാൻ ഉത്തരവിട്ടത്.

ജുലേഖയുടെ ബന്ധുക്കളെക്കുറിച്ച് അറിയാൻ ജീവൻ ആനന്ത സൻസ്തയുടെ ട്രസ്റ്റി കിസൻ ചൗരിയും സംഘവും അവരുമായി നിരന്തരം സംസാരിച്ചിരുന്നു. 


അങ്ങനെ ജുലേഖയുടെ നാടിനെക്കുറിച്ചും വീടിന്റെ പശ്ചാത്തലത്തെക്കുറിച്ചും ഏതാനും സൂചനകൾ ലഭിച്ചു. തുടർന്ന് ഈ സൂചനകളിൽ നിന്ന് നാട് ഏതെന്ന് കണ്ടുപിടിക്കാനായി ശ്രമം. അതിനായി ഗൂഗിൾ സെർച്ചും ചാറ്റ് ജിപിടി അടക്കമുള്ള ഡിജിറ്റിൽ മാർഗങ്ങളും ഉപയോഗിച്ചു.


 അങ്ങനെ പ്രഭാനി ജില്ലയാണ് ജുലേഖയുടെ നാടെന്ന് മനസിലായി. തുടർന്ന് പ്രഭാനിയിലുള്ള നിർഭയ പൊലീസ് സ്‌ക്വാഡിനെ ബന്ധപ്പെടുകയും അവരുടെ സഹായത്തോടെ ജുലേഖയുടെ വീട്ടുകാരെ കണ്ടെത്തുകയായിരുന്നു.
ജുലേഖയുടെ ഭർത്താവ് മുഖീദ് ഷെയ്ക്ക് അവരുമായി സംസാരിച്ചു. തുടർന്ന് നവംബർ 9ന് മുഖീദ്, സൻവിത ആശ്രമത്തിലെത്തി ജുലേഖയെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു.

Tags

Share this story

From Around the Web