ഇനി അജ്ഞാത കോളുകള്‍ക്ക് വിട; നവംബര്‍ 1 മുതല്‍ വിളിക്കുന്നവരുടെ പേര് ഫോണ്‍ സ്‌ക്രീനില്‍ തെളിയും

 
phone


രാജ്യത്ത് സൈബര്‍ തട്ടിപ്പുകളും അനാവശ്യ കോളുകളും തടയുന്നതിന്റെ ഭാഗമായി ടെലികോം രംഗത്ത് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. 


വരുന്ന നവംബര്‍ 1 മുതല്‍ രാജ്യത്ത് കോളിംഗ് നെയിം പ്രസന്റേഷന്‍ സംവിധാനം നിര്‍ബന്ധമാക്കി ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് ഉത്തരവിട്ടു. ഇതുപ്രകാരം 4ഏ, 5ഏ നെറ്റ്വര്‍ക്കുകള്‍ ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കള്‍ക്കും ഇന്‍കമിംഗ് കോളുകള്‍ വരുമ്പോള്‍ വിളിക്കുന്ന ആളുടെ ഔദ്യോഗിക പേര് ഫോണ്‍ സ്‌ക്രീനില്‍ വ്യക്തമായി തെളിയും.

ഫോണ്‍ കോണ്ടാക്റ്റുകളില്‍ നമ്പര്‍ സേവ് ചെയ്തിട്ടില്ലെങ്കിലും, ടെലികോം ഓപ്പറേറ്ററുടെ ഡാറ്റാബേസില്‍ കസ്റ്റമര്‍ നല്‍കിയിരിക്കുന്ന യഥാര്‍ത്ഥ പേര് തന്നെയായിരിക്കും സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുക. 

അന്താരാഷ്ട്ര കോളുകള്‍ക്ക് ''ഇന്റര്‍നാഷണല്‍ കോള്‍'' എന്ന സന്ദേശവും കാണിക്കും. സ്വകാര്യതയും സുരക്ഷയും മുന്‍നിര്‍ത്തി കോളുകള്‍ അവസാനിച്ചുകഴിഞ്ഞാല്‍ ഈ വിവരങ്ങള്‍ സേവ് ചെയ്ത് വെക്കില്ല. 


കൂടാതെ, ബിസിനസ്സ് കണക്ഷനുകള്‍ക്കായി ജിഎസ്ടി പോര്‍ട്ടലിലോ ട്രേഡ്മാര്‍ക്ക് രജിസ്ട്രിയിലോ ഉള്ള ഔദ്യോഗിക വ്യാപാര നാമങ്ങള്‍ നല്‍കാനുള്ള സൗകര്യവും ഇതിലുണ്ടാകും.


ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെയും (ട്രായ്) ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിന്റെയും കര്‍ശന നിര്‍ദ്ദേശപ്രകാരമാണ് ഈ പുതിയ പരിശോധിച്ചുറപ്പിച്ച കോളര്‍ ഐഡന്റിഫിക്കേഷന്‍ സംവിധാനം നടപ്പിലാക്കുന്നത്. 

കഴിഞ്ഞ കുറച്ചുകാലമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിന്റെ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയായിരുന്നു. ഈ പുതിയ നിയമം നിലവില്‍ വരുന്നതോടെ വ്യാജ കോളുകള്‍ വിളിക്കുന്നവരെ കണ്ടെത്താനും ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനും സാധിക്കും.

Tags

Share this story

From Around the Web