ആശ്വാസവാര്‍ത്ത; സ്വര്‍ണവിലയില്‍ ഇടിവ്; പവന് കുറഞ്ഞത് 1,840 രൂപ!

 
gold


അടുത്ത ദിവസങ്ങളിലെ വലിയ കുതിപ്പിന് വിരാമമിട്ട് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുത്തനെ ഇടിവ്. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് പവന് ഒറ്റയടിക്ക് 1,840 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 230 രൂപ കുറഞ്ഞ് 13,765 രൂപയിലും, പവന് 1,10,120 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ച ഗ്രാമിന് 13,995 രൂപയും പവന് 1,11,960 രൂപയുമായിരുന്നു നിരക്ക്. സ്വര്‍ണത്തിന് പുറമെ വെള്ളി വിലയും ഇന്ന് താഴ്ന്നിട്ടുണ്ട്. ഗ്രാമിന് 240 രൂപയും പവന് 2,400 രൂപയുമാണ് ഇന്നത്തെ വെള്ളി നിരക്ക്. സ്വര്‍ണാഭരണ പ്രേമികള്‍ക്കും നിക്ഷേപകര്‍ക്കും ഏറെ ആശ്വാസം നല്‍കുന്നതാണ് വിപണിയിലെ ഈ പുതിയ വിലക്കുറവ്.

Tags

Share this story

From Around the Web