പ്രവാസികള്‍ക്ക് ആശ്വാസം നൽകുന്ന വാർത്ത; വിദേശത്ത് നിന്ന് നാട്ടിലെ കേസ് പരിഹരിക്കാം

 
court

ന്യൂഡല്‍ഹി: കോടതിയിൽ ഒരു കേസിന്റെ വാദം കേൾക്കണമെങ്കിൽ വാദിയും പ്രതിയും നേരിട്ട് ഹാജരാകണം. വാദിയോ പ്രതിയോ സ്ഥലത്തില്ലാത്ത പക്ഷം വിദേശത്ത് നിന്ന് കേസിനായി മാത്രം നാട്ടിലേക്ക് വരുകയോ അല്ലെങ്കിൽ കേസ് നീട്ടി വയ്ക്കുകയോ ആണ് പതിവ്. വിദേശത്ത് നിന്ന് ഒന്ന് പെട്ടെന്ന് നാട്ടിലേക്ക് എത്തണമെങ്കിൽ ഒരു ഭാരിച്ച തുക തന്നെ അതിന് ചെലവാകും. എന്നാല്‍ അതിന് ഒരു പരിഹാരം ഇപ്പോൾ ലഭ്യമാണ്.

സര്‍ക്കാരിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഇ-ജാഗ്രതയിലാണ് നേരിട്ട് ഹാജരാകാതെ വിദേശത്ത് നിന്ന് ഉള്‍പ്പെടെ ഇന്ത്യയിലെ കോടതി വ്യവഹാരങ്ങളില്‍ പങ്കെടുക്കാനുള്ള സൗകര്യമുള്ളത്. ഇന്ത്യയിലുള്ള വസ്തു -സേവന തര്‍ക്കങ്ങള്‍ ഇ – ജാഗ്രതിയിലൂടെ ഇപ്പോള്‍ പരിഹരിക്കാനാകും. വിദേശത്തുള്ളവര്‍ നേരിട്ട് കോടതിയില്‍ ഹാജരാകേണ്ടതില്ല. ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി(ഫിക്കി)യുടെ പരിപാടിയില്‍ സംസാരിക്കവെ ഉപഭോക്തൃകാര്യമന്ത്രാലയ സെക്രട്ടറി നിധി ഖരെ ആണ് ഇക്കാര്യം അറിയിച്ചത്.


ഇന്ത്യയിലെ വസ്തു തര്‍ക്കം, സേവനങ്ങളിലെ വീഴ്ച തുടങ്ങിയവയ്‌ക്കെതിരെ 56 പ്രവാസികളാണ് സര്‍ക്കാരിന്റെ ഇ ജാഗ്രതി പോര്‍ട്ടല്‍ വഴി നിയമനടപടികളുമായി മുന്നോട്ട് പോകുന്നത്.

Tags

Share this story

From Around the Web