കേരളത്തില്‍ മികച്ച ഭരണം, ഞാന്‍ 'യു' ഗ്രൂപ്പില്‍; മുഖ്യമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍, കേരളം രാജ്യത്തിന് മാതൃകയാകുമെന്നും മുഖ്യമന്ത്രിയുടെ നയങ്ങളോട് തനിക്ക് യോജിപ്പാണുള്ളതെന്നും തരൂര്‍ വ്യക്തമാക്കി
 

 
tharoor

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചും മുഖ്യമന്ത്രി വി.ഡി സതീശന്റെ നയങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ എംപി. 

കേരളത്തില്‍ നടക്കുന്നത് മികച്ച ഭരണമാണെന്നും വയോജന സംരക്ഷണമുള്‍പ്പെടെയുള്ള പദ്ധതികള്‍ രാജ്യത്തിന് തന്നെ നല്ല മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളം രാജ്യത്തിന് മാതൃകയാകുമെന്നും മുഖ്യമന്ത്രിയുടെ നയങ്ങളോട് തനിക്ക് യോജിപ്പാണുള്ളതെന്നും തരൂര്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ തുറമുഖ പദ്ധതികള്‍ കേരളത്തിന്റെ വികസനത്തിന് ഏറെ ഗുണകരമാകുമെന്ന് ചൂണ്ടിക്കാട്ടിയ തരൂര്‍, കൂടുതല്‍ നിക്ഷേപകരെ കേരളത്തിലേക്ക് ആകര്‍ഷിക്കേണ്ടതുണ്ടെന്നും പറഞ്ഞു. മന്ത്രിസഭയില്‍ കൂടിയാലോചനകളില്ലെന്ന വിമര്‍ശനങ്ങളില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കെപിസിസി അധ്യക്ഷനെ എത്രയും വേഗം പ്രഖ്യാപിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിക്കകത്ത് ചര്‍ച്ചകള്‍ നടക്കട്ടെയെന്നും ബാക്കി കാര്യങ്ങള്‍ ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

 കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് തനിക്ക് പ്രത്യേക ഗ്രൂപ്പില്ലെന്നും താന്‍ 'യു' ഗ്രൂപ്പിലാണെന്നുമായിരുന്നു തരൂരിന്റെ മറുപടി. 'യുണൈറ്റഡ് ഗ്രൂപ്പ്' എന്നാണ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags

Share this story

From Around the Web