കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണജൂബിലി ഉദ്ഘാടനം ചെയ്തു

 
Ki

കുട്ടിക്കാനം: കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണജൂബിലിയുടെയും എപ്പാര്‍ക്കിയല്‍ അസംബ്ലിയുടെയും ഉദ്ഘാടനം കുട്ടിക്കാനം മരിയന്‍ കോളജില്‍ നടന്ന സമ്മേളനത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വഹിച്ചു. (Kanjirappally Diocese golden jubilee)

സീറോ  മലബാര്‍ സഭയുടെ സമഗ്രവളര്‍ച്ചയ്ക്ക്  ദിശാബോധവും പകര്‍ന്നതില്‍ കാഞ്ഞിരപ്പള്ളി രൂപതയിലെ വിശ്വാസമൂഹത്തിന്റെയും രൂപതയെ നയിച്ച മെത്രാന്മാരുടെയും  സേവനശുശ്രൂഷകളെ ആദരവോടെ കാണുന്നതായി മാര്‍ തട്ടില്‍ പറഞ്ഞു. മാര്‍ത്തോമാ ശ്ലീഹായാല്‍ സ്ഥാപിതമായ നിലയ്ക്കലിലെ ക്രൈസ്തവ കൂട്ടായ്മ സഹസ്രാബ്ദം മുന്‍പ് കാഞ്ഞിരപ്പള്ളിയിലേക്ക് കുടിയേറി ആഴമേറിയ ക്രിസ്തീയ വിശ്വാസം കാത്തുസൂക്ഷിച്ച് തലമുറകളെ വളര്‍ത്തി. ഇത്തരത്തില്‍ ആഴത്തില്‍ വേരുകളുള്ള പൈതൃകവും പാരമ്പര്യവും സുസ്ഥിരതയും കാഞ്ഞിരപ്പള്ളി രൂപതയ്ക്കുണ്ട്; മാര്‍ തട്ടില്‍ പറഞ്ഞു. 

നന്‍മയുടെയും കരുണയുടെയും കരുതലി ന്റെയുമായ ശുശ്രൂഷകള്‍ക്കാണ് കാഞ്ഞിരപ്പള്ളി രൂപത പ്രധാന്യം നല്‍കുന്നതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. ദൈവജനം ഒരുമയോടെ നിലകൊണ്ടതിന്റെ അടയാളമാണ് രൂപതയുടെ വളര്‍ച്ചയുടെ അടിസ്ഥാനമെന്ന് മാര്‍ മാത്യു അറയ്ക്കല്‍ അനുഗ്രഹപ്രഭാഷണത്തില്‍ അനുസ്മരിച്ചു.

പ്രോട്ടോ സിഞ്ചെല്ലൂസ് റവ.ഡോ. ജോസഫ് വെള്ളമറ്റം,  പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്റ് സെക്ര ട്ടറി അഡ്വ. ഷാന്‍സിമോള്‍ ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.

Tags

Share this story

From Around the Web