സ്വര്‍ണവിലയില്‍ കുതിപ്പ്; ഈ മാസത്തെ ഉയര്‍ന്ന നിലയില്‍, തുടര്‍ച്ചയായ രണ്ടാംദിനമാണ് വില വര്‍ധിക്കുന്നത്

 
gold

 
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. പവന് 520 രൂപ വര്‍ധിച്ച് 1,11,040 രൂപയായി. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 13,880 രൂപയായി. ഇന്നലെ 1,10,520 രൂപയായിരുന്നു പവന്‍ വില.

തുടര്‍ച്ചയായ രണ്ടാംദിനമാണ് വില വര്‍ധിക്കുന്നത്. ഈ മാസത്തെ ഏറ്റവുമുയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ വില. ഒക്ടോബര്‍ ആറിന് 1,09,280 രൂപ വരെ താഴ്ന്നിരുന്നു.


ആഗോള വിപണിയില്‍ സ്വര്‍ണവില നേട്ടത്തിലാണ്. ട്രോയ് ഔണ്‍സിന് 62 ഡോളര്‍ വര്‍ധിച്ച് 4194 രൂപയായി. വെള്ള മൂന്ന് ശതമാനത്തോളം വര്‍ധിച്ച് 60.82 ഡോളര്‍ എന്ന നിലയിലുമായി.

Tags

Share this story

From Around the Web