സ്വര്ണവിലയില് നേരിയ വര്ധന, രാജ്യാന്തര വിപണിയിലും സ്വര്ണത്തിന് നേരിയ വര്ധന രേഖപ്പെടുത്തി
കൊച്ചി: കേരളത്തില് സ്വര്ണവിലയില് നേരിയ വര്ധന. ഗ്രാമിന് 20 രൂപയുടെ വര്ധനയാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്ണത്തിന്റെ വില 13,535 രൂപയായി ഉയര്ന്നു. പവന്റെ വിലയില് 160 രൂപയുടെ ഉയര്ച്ചയുണ്ടായി. ഒരു പവന് സ്വര്ണത്തിന്റെ വില 1,08,280 രൂപയായാണ് ഉയര്ന്നത്.
18 ഗ്രാം സ്വര്ണത്തിന്റെ വിലയിലും വര്ധനയുണ്ടായിട്ടുണ്ട്. 15 രൂപയുടെ വര്ധനയാണ് ഉണ്ടായത്. ഗ്രാമിന്റെ വില 11,075 രൂപയും പവന്േറത് 88,600 രൂപയായും ഉയര്ന്നു. കഴിഞ്ഞ ദിവസം സ്വര്ണവിലയില് മാറ്റമുണ്ടായിരുന്നില്ല.
രാജ്യാന്തര വിപണിയില് സ്വര്ണവില ഉയര്ന്നിട്ടുണ്ട്. നേരിയ വര്ധനയാണ് രാജ്യാന്തര വിപണിയില് സ്വര്ണത്തിന് രേഖപ്പെടുത്തിയത്. ഔണ്സിന് 4,165 ഡോളറായാണ് വില ഉയര്ന്നത്. 16 ഡോളറിന്റെ വര്ധനയാണ് രേഖപ്പെടുത്തിയത്. 0.40 ശതമാനം വര്ധനയാണ് ഉണ്ടായത്.
അതേസമയം, ഒക്ടോബര് മാസത്തിലെ പലിശനിരക്കില് യുഎസ് കേന്ദ്രബാങ്കായ ഫെഡറല് റിസര്വ് എന്ത് മാറ്റം വരുത്തുമെന്ന കാര്യം ഇപ്പോഴും പ്രവചിക്കാന് കഴിയാത്ത അവസ്ഥയിലാണ്. ചെയര്മാന് കെവിന് വാര്ഷ് ഒക്ടോബര് 16-ന് ബാങ്കോക്കില് നടന്ന അന്താരാഷ്ട്ര നാണയനിധി-ലോകബാങ്ക് യോഗങ്ങള്ക്കിടയിലെ ചര്ച്ചയില്, ഓരോ നയയോഗത്തെയും അതത് സാഹചര്യങ്ങളുടെ അടിസ്ഥാനത്തില് വിലയിരുത്തണമെന്നാണ് വ്യക്തമാക്കിയത്.
വിലസ്ഥിരത ഉറപ്പാക്കുക ഫെഡിന്റെ വ്യക്തമായ പ്രതിബദ്ധതയാണെന്നും വര്ഷാവസാനത്തേക്കുള്ള നയതീരുമാനങ്ങള് മുന്കൂട്ടി പ്രഖ്യാപിക്കാനാവില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഒക്ടോബര് 27-28 തീയതികളിലെ ഫെഡ് യോഗത്തിലും ഡിസംബറിലെ യോഗത്തിലും ലഭിക്കുന്ന സാമ്പത്തിക വിവരങ്ങള് നയദിശ വ്യക്തമാക്കുന്നതില് പ്രധാനമാകും.
പലിശ നിരക്കില് ഒക്ടോബറിലും ഡിസംബറിലും ഫെഡറല് റിസര്വ് ഏത് രീതിയില് മുന്നോട്ട് പോകുമെന്ന സൂചനകള് ലഭിച്ചാല് അത് സ്വര്ണവിപണിയേയും സ്വാധീനിക്കും.
നിരക്ക് ഉയര്ത്താനാണ് ഫെഡറല് റിസര്വ് തീരുമാനമെങ്കില് സ്വര്ണവില ഇടിവിലേക്ക് അത് നയിക്കും.