കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; ഗ്രാമിന് 15 രൂപയുടെ വര്‍ധന
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 15 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,010 രൂപയായി ഉയര്‍ന്നു. പവന് 120 രൂപയുടെ വര്‍ധനയുണ്ടായി. പവന്റെ വില 1,12,080 രൂപയായാണ് ഉയര്‍ന്നത്.
18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും നേരിയ വര്‍ധനയുണ്ടായിട്ടുണ്ട്. ഗ്രാമിന് 10 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11,510 രൂപയായി ഉയര്‍ന്നു. പവന്‍േറത് 92,080 രൂപയായും കൂടി.
അതേസമയം, സ്വര്‍ണവിലയില്‍ വീണ്ടും സമ്മര്‍ദ്ദം ശക്തമായി. യുഎസ് ഡോളറിന്റെ നേട്ടവും പലിശനിരക്ക് ഉയര്‍ന്ന നിലയില്‍ തുടരാനുള്ള സാധ്യതയും സ്വര്‍ണവിപണിയെ ബാധിച്ചതോടെ, ഈ ആഴ്ച സ്വര്‍ണം നഷ്ടത്തിലേക്ക് നീങ്ങുകയാണ്.
സെപ്റ്റംബര്‍ 25-ന് രാവിലെ, സ്പോട്ട് ഗോള്‍ഡ് ഔണ്‍സിന് ഏകദേശം 4,288 ഡോളര്‍ നിലവാരത്തിലായിരുന്നു. സ്വര്‍ണത്തെ സ്വാധീനിക്കുന്ന പ്രധാന കാരണം യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്ക് നയമാണ്.
പണപ്പെരുപ്പം നിയന്ത്രിക്കാന്‍ പലിശനിരക്ക് ഇനിയും ഉയര്‍ത്തേണ്ടിവരുമെന്ന സൂചനയാണ് ചില ഫെഡ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്നത്.
കഴിഞ്ഞ ആഴ്ച തന്നെ ഫെഡ് അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനം ഉയര്‍ത്തിയിരുന്നു. കൂടുതല്‍ നിരക്ക് വര്‍ധനയ്ക്കുള്ള സാധ്യത ശക്തമായതോടെ യുഎസ് ട്രഷറി യീല്‍ഡുകളും ഡോളറും ഉയരുകയാണ്.
വരും ദിവസങ്ങളില്‍ മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷവും സ്വര്‍ണവിലയെ സ്വാധീനിക്കും. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം കുറഞ്ഞാല്‍ എണ്ണവില ഇടിയുന്നതിലേക്ക് അത് നയിക്കും. അങ്ങനെയെങ്കില്‍ യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയേക്കില്ല.