സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്
Mar 1, 2026, 13:24 IST
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പാണ് ഇന്നലെ (ഫെബ്രുവരി 28) ഉണ്ടായത്. ഇറാനെതിരെ ഇസ്രയേലും അമേരിക്കയും ആരംഭിച്ച ആക്രമണം ആയിരുന്നു സ്വര്‍ണവിലയിലും നിഴലിച്ചത്.
1,20,800 രൂപ നിരക്കിലാണ് വ്യാപാരം രാവിലെ നടന്നത് എങ്കില്‍ ഉച്ചയ്ക്ക് ശേഷം വീണ്ടും വില കൂടി. 5,240 രൂപയാണ് ഇന്നലെ മാത്രം സ്വര്‍ണത്തിന് കൂടിയത്. 1,23,720 രൂപയായിരുന്നു ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
ഇന്നും 1,23,720 രൂപയില്‍ തന്നയാണ് നിലവില്‍ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 15,465 രൂപയാണ് ഈടാക്കുന്നത്.
അതേസമയം ഇറാനില്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ വില വീണ്ടും ഉയരുമുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.