സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്. പവന് ഇന്ന് വില 560 രൂപ വര്‍ദ്ധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്. പവന് ഇന്ന് വില 560 രൂപയാണ് കൂടിയത്.
ഇതോടെ 1,02,680 രൂപയായി മാറി. ഗ്രാമിന്റെ വില 70 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ 12,765 രൂപയായി. ഇന്നലെ 12,765 രൂപയായിരുന്നു ഗ്രാമിന്റെ വില.
ഡിസംബര്‍ 23-നാണ് സ്വര്‍ണവില മന്ത്രികസംഖ്യ തൊട്ടത്. 101600 രൂപയായിട്ട് ആയിരുന്നു അന്ന് വില വര്‍ദ്ധിച്ചത്. സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നത് സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് വലിയ ആശങ്കയുണ്ടാക്കുന്നു.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍, രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണവില നിര്‍ണയിക്കപ്പെടുന്നത്.
സ്വര്‍ണം വാങ്ങാന്‍ പദ്ധതിയിട്ടിരുന്നവര്‍ക്ക് ഈ വിലവര്‍ദ്ധനവ് വലിയ തിരിച്ചടിയാകുമ്പോള്‍, നിലവില്‍ നിക്ഷേപം നടത്തിയവര്‍ക്ക് ഇത് വലിയ നേട്ടമായി മാറുകയാണ്.