സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നു; കേരളത്തില്‍ ഇന്ന് ഒരു പവന് കൂടിയത് 760 രൂപ

 
gold



തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധനവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 95 രൂപയും ഒരു പവന് 760 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്. ഇതുകൂടി കണക്കിലെടുക്കുമ്പോള്‍, ഇന്ന് കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 13,775 രൂപയും ഒരു പവന് 1,10,200 രൂപയുമാണ് വ്യാപാരം പുരോഗമിക്കുന്നത് എന്ന് കേരളാ ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വ്യക്തമാക്കുന്നു.

മുന്‍ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ചെറിയ തോതില്‍ ഇടിവുകള്‍ ഉണ്ടായിരുന്നെങ്കിലും, ഇന്നത്തെ ഈ വിലക്കയറ്റം സ്വര്‍ണാഭരണ പ്രേമികള്‍ക്ക് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയില്‍ ഇന്ന് യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. ഗ്രാമിന് 235 രൂപയും പവന് 2,350 രൂപയുമാണ് ഇന്നത്തെ വെള്ളി നിരക്ക്.

Tags

Share this story

From Around the Web