സ്വര്‍ണ വില വീണ്ടും ഉയരുന്നു.ഒരു പവന് 1,06,200
Updated: Jul 10, 2026, 12:23 IST
എല്ലാ വിപണിയേയും പോലെ പശ്ചിമേഷ്യന്‍ യുദ്ധം സ്വര്‍ണവിപണിയേയും സാരമായി ബാധിച്ചിരുന്നു.
വലിയ രീതില്‍ കൂടിയിരുന്ന സ്വര്‍ണ വില ഈ മാസത്തിന്റെ തുടക്കത്തോടെ അല്പം താഴ്ന്ന് നില്‍ക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവില വീണ്ടും കൂടുന്ന കാഴ്ചയാണ് കാണുന്നത്.
ഒരു പവന്‍ സ്വര്‍ണത്തിന് 1,05,040 രൂപയും ഒരു ഗ്രാമിന് 13,130 രൂപയുമായിരുന്നു ഇന്നലെ വില. എന്നാല്‍ സ്വര്‍ണ വില ഇന്ന് വീണ്ടും ഉയര്‍ന്നു.
1,06,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 13,275 രൂപയും. എന്നാല്‍ സ്വര്‍ണം വാങ്ങിക്കുമ്പോള്‍ പണിക്കൂലിയെല്ലാം കൂട്ടി 1,22,512 രൂപയോളം വരും.
ഇനി വരും ദിവസങ്ങളില്‍ സ്വര്‍ണ വിലയിലെ മാറ്റങ്ങളെങ്ങനെയായിരിക്കുമെന്നാണ് വിപണിയിലെ വിദഗ്ധര്‍ നിരീക്ഷിക്കുന്നത്.