സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല; പവന് 1,07,120 രൂപയില്‍ വ്യാപാരം തുടരുന്നു

 
gold


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ (ഒക്ടോബര്‍ 20) വൈകുന്നേരത്തോടെ പവന് 800 രൂപയോളം കുറഞ്ഞ സ്വര്‍ണനിരക്കിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 13,390 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 1,07,120 രൂപയുമാണ് വിപണിയിലെ ഇന്നത്തെ നിരക്ക്. 


അന്താരാഷ്ട്ര വിപണിയിലെ കയറ്റിറക്കങ്ങളാണ് പ്രാദേശിക വിപണിയിലും സ്വര്‍ണവിലയെ പ്രതിഫലിപ്പിക്കുന്നത്.കഴിഞ്ഞ ദിവസങ്ങളില്‍ വിപണിയില്‍ നിരക്കുകളില്‍ ചെറിയ വ്യതിയാനങ്ങള്‍ പ്രകടമായിരുന്നു. 

ഒക്ടോബര്‍ 20-ന് രാവിലെ പവന് 1,07,920 രൂപയായിരുന്ന നിരക്ക് ഉച്ചയോടെയാണ് കുറഞ്ഞ് 1,07,120 രൂപയിലേക്ക് എത്തിയത്. അതേസമയം, വെള്ളി വിലയിലും മാറ്റമില്ലാതെ തുടരുകയാണ്. നിലവില്‍ ഒരു ഗ്രാം വെള്ളിക്ക് 30 രൂപയും, 10 ഗ്രാം വെള്ളിക്ക് 2,300 രൂപയുമാണ് വിപണിയിലെ നിരക്ക്.

Tags

Share this story

From Around the Web