സ്വര്‍ണ്ണവിലയില്‍ തിരിച്ചുകയറ്റം; ഗ്രാമിന് 110 രൂപ വര്‍ധിച്ചു; വെള്ളി വില മാറ്റമില്ലാതെ തുടരുന്നു

 
gold


സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 110 രൂപ വര്‍ധിച്ച് 14,255 രൂപയിലും, പവന് 880 രൂപയുടെ വര്‍ധനവോടെ 1,14,040 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനാണ് പുതിയ നിരക്കുകള്‍ പുറത്തുവിട്ടത്.

സെപ്റ്റംബര്‍ 8 ചൊവ്വാഴ്ച ഉയര്‍ന്ന നിരക്കിലായിരുന്ന സ്വര്‍ണ്ണത്തിന് സെപ്റ്റംബര്‍ 9 ബുധനാഴ്ച പവന് 760 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഗ്രാമിന് 14,145 രൂപയും പവന് 1,13,160 രൂപയുമായിരുന്നു വിപണിയിലെ നിരക്ക്. 

അന്താരാഷ്ട്ര വിപണിയില്‍ പ്രകടമാകുന്ന പെട്ടെന്നുള്ള വിലവ്യതിയാനങ്ങളാണ് സംസ്ഥാനത്തെ ആഭരണ വിപണിയിലും പ്രതിഫലിക്കുന്നത്. 

അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമൊന്നുമില്ലാതെ തുടരുകയാണ്. വെള്ളി ഗ്രാമിന് 250 രൂപയിലും 10 ഗ്രാമിന് 2,500 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Tags

Share this story

From Around the Web