ഇന്നലത്തെ ഇടിവിന് ശേഷം തിരിച്ചുകയറി സ്വര്‍ണ്ണവില; പവന് 640 രൂപ ഉയര്‍ന്നു,സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുന്നു
Sep 23, 2026, 10:42 IST
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇന്ന് വലിയ വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് ഇന്ന് ഉയര്‍ന്നത്. ഇതോടെ 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 14,135 രൂപയിലും പവന് 1,13,080 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. സെപ്റ്റംബര്‍ 22 ഇന്നലെ ഉച്ചയോടെ പവന് 1,040 രൂപ താഴ്ന്ന് 1,12,440 രൂപയിലെത്തിയ ശേഷമാണ് ഇന്ന് വില വീണ്ടും ഉയര്‍ന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുന്നു.