സംസ്ഥാനത്ത് സ്വർണ വില ഇന്നും കുറഞ്ഞു

 
gold

സംസ്ഥാനത്ത് സ്വർണ വില ഇന്നും കുറഞ്ഞു. 880 രൂപയുടെ വലിയ കുറവാണ് ഇന്ന് സ്വർണ വിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില 1,12,600 രൂപയായി.

ഇന്നലെ 1,13,480 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ​ഗ്രാമിന്റെ വില 14,185 രൂപയുമായിരുന്നു. ഒരു ​ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 14,075 രൂപയാണ്.


ഏപ്രിൽ 18നും 19നും ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു സ്വർണ വില. അന്ന് 1,14,240 രൂപയായിരുന്നു സ്വർണത്തിന്റെ വില.

പിന്നാലെ 113880 രൂപയിലേക്കും 113480 രൂപയിലേക്കും സ്വർണ വില നിലംപതിച്ചു. ഇപ്പോഴിതാ വില വീണ്ടും കുറഞ്ഞിരിക്കുകയാണ്. ഇതേ ട്രെന്റ് തന്നെ വരും ദിവസങ്ങളിലും തുടരുമോ എന്നാണ് വിപണി ഉറ്റുനോക്കുന്നത്.

Tags

Share this story

From Around the Web