സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തന്നെ
സംസ്ഥാനത്ത് സ്വർണ വ്യാപാരം ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് നടക്കുന്നത്.
ഇന്നലെ 1,14,240 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.
ഇന്നും ഇതേ നിരക്കിലാണ് സ്വർണ വ്യാപാരം തുടരുന്നത്. 14,280 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
കഴിഞ്ഞ നാളുകളിലായി ലോകത്തെ വിപണിയിലാകെ വലിയ മാറ്റങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.
പശ്ചിമേഷ്യൻ സംഘർഷവും മറ്റ് അരക്ഷിതാവസ്ഥകളും ലോകവിപണിയെ വലിയ രീതിയിലാണ് സ്വാധീനിച്ചത്. സ്വർണ വിലയിലും ഇത് നിഴലിച്ചു.
ഏപ്രിൽ 17ന് 1,13,640 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് വില ഈടാക്കിയിരുന്നത്.
പിന്നാലെ വില കൂടി 1,14,240 രൂപയിലേക്ക് എത്തുകയായിരുന്നു. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലേക്ക് സ്വർണ നിരക്ക് എത്തി. വരും ദിവസങ്ങളിലും സ്വർണ വിലയിൽ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുമെന്നാണ് വിലയിരുത്തുന്നത്.
ഇനിയുള്ള ദിവസങ്ങളിൽ എങ്ങനെയായിരിക്കും സ്വർണ വില എന്നതും എല്ലാവരും ഉറ്റുനോക്കുകയാണ്.