സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് കുതിപ്പ്; 48 മണിക്കൂറില്‍ വര്‍ധിച്ചത് 3,400 രൂപ. ആഗോള വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്

 
gold


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വലിയ കുതിച്ചുചാട്ടം. തുടര്‍ച്ചയായ രണ്ട് ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ പവന് 3,400 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 120 രൂപയും പവന് 960 രൂപയും കൂടി വര്‍ധിച്ചു. 


ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 14,360 രൂപയും, ഒരു പവന് 1,14,880 രൂപയുമാണ് ഇന്നത്തെ വിപണി വില. ആഗോള വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.

സ്വര്‍ണത്തിന് പുറമെ വെള്ളിയുടെ വിലയിലും ഇന്ന് വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം വെള്ളിയാഴ്ചയും തുടര്‍ച്ചയായ മുന്നേറ്റമാണ് വിപണിയില്‍ പ്രകടമാകുന്നത്. 

വരും ദിവസങ്ങളിലും വിപണിയിലെ ഈ മാറ്റങ്ങള്‍ തുടരാനാണ് സാധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags

Share this story

From Around the Web