സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് കുതിപ്പ്: പവന് 1,17,680 രൂപ കടന്നു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ന് പവന് 880 രൂപ വര്‍ധിച്ച് 1,17,680 രൂപയിലും, ഒരു ഗ്രാമിന് 110 രൂപ കൂടി 14,710 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 3,000 രൂപയിലധികം വര്‍ധിച്ചതിന് പിന്നാലെയാണ് ഈ പുതിയ കുതിപ്പ്.
നിലവിലെ വിലപ്രകാരം ഒരു പവന് 1,17,680 രൂപയാണെങ്കിലും, പണിക്കൂലിയും ജിഎസ്ടിയും ഉള്‍പ്പെടുത്തുമ്പോള്‍ ആഭരണം വാങ്ങാന്‍ കൂടുതല്‍ തുക നല്‍കേണ്ടി വരും.
ഏകദേശം 10 ശതമാനം പണിക്കൂലിയും 3 ശതമാനം ജിഎസ്ടിയും മറ്റ് നികുതികളും കണക്കാക്കുമ്പോള്‍ ഒരു പവന്‍ സ്വര്‍ണാഭരണം സ്വന്തമാക്കാന്‍ ഏകദേശം 1.33 ലക്ഷം രൂപ വരെ ചെലവായേക്കാം.
രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 4,500 ഡോളര്‍ കടന്നാണ് സ്വര്‍ണം വ്യാപാരം തുടരുന്നത്.
ഡോളര്‍ ദുര്‍ബലമായതും ബോണ്ട് ആദായത്തിലെ കുറവും അമേരിക്കന്‍ ഫെഡിന്റെ പണപ്പെരുപ്പ ആശങ്കകളും പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുമാണ് സ്വര്‍ണവിലയിലെ ഈ കുതിപ്പിന് പ്രധാന കാരണം.